സ്വർണവും ഡയമണ്ടും അടക്കം 10 കോടിയുടെ കവർച്ച ; അന്വേഷണം ആന്ധ്രയിലേക്ക് വ്യാപിപ്പിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഹുൻസൂര്‍: കർണാടകയിലെ ഹുൻസൂർ ജ്വല്ലറി കവർച്ചയിൽ അന്വേഷണം ആന്ധ്രയിലേക്ക് വ്യാപിപ്പിച്ച് പോലീസ്. മോഷ്ടാക്കൾ എത്തിയത് ആന്ധ്രയിൽ രജിസ്റ്റർ ചെയ്ത ബൈക്കുകളിലാണ് എന്ന് കണ്ടെത്തിയതോടെയാണ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചത്. പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കേ സ്വർണവും ഡയമണ്ടും അടക്കം 10 കോടിയുടെ കവർച്ച നടത്തുക. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടും തുന്പില്ലാതെ പോലീസ് നട്ടംതിരിയുക. ഹുൻസൂരിലെ സ്കൈ ഗോൾഡ് ആന്റ് ഡയമണ്ട്സിലെ കവർച്ചയിൽ വിമർശനം ശക്തമായതിന് പിന്നാലെയാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിരിക്കുന്നത്.

കവർച്ചയ്ക്ക് ശേഷം പ്രതികൾ രക്ഷപ്പെട്ട ബൈക്കുകൾ ഒഎൽഎക്സ് മുഖേന വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തി. ആന്ധ്ര രജിസ്ട്രേഷനിലുള്ളതാണ് ഈ ബൈക്കുകൾ എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം കർണാടകത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരുക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. പ്രതികൾ ആന്ധ്ര സ്വദേശികളാണോ അതോ മറ്റെവിടെ നിന്നെങ്കിലും എത്തി ആന്ധ്രയിൽ നിന്ന് ബൈക്ക് സ്വന്തമാക്കിയതാണോ എന്നാണ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...