തേക്കുതോട്: പിൻവാതിൽ നിയമനത്തിലൂടെ ഉദ്യോഗാർത്ഥികളെ അപമാനിക്കുകയും യുവാക്കളെ ആക്ഷേപിക്കുകയും ചെയ്ത ഇടതുസർക്കാരിനെ പുറത്താക്കി മുൻ വാതിലടയ്ക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നടക്കുന്നതെന്ന് കെ.പി.സി.സി.അംഗം മാത്യു കുളത്തുങ്കൽ പറഞ്ഞു. കോന്നി നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ തണ്ണിത്തോട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പു പര്യടനം തൂമ്പാക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബ ബജറ്റ് താറുമാറാകുമ്പോൾ മോദിയെ ഓർക്കുന്ന വീട്ടമ്മയുടെയും അഴിമതിയും അക്രമവും കാണുമ്പോൾ പിണറായിയെ ഓര്‍ക്കുന്ന യുവാക്കളുടെയും നാടായി കേരളം മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം ചെയർമാൻ സജി കളയ്ക്കാട് അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പൻ, റോയിച്ചൻ എഴിക്കകത്ത്, അജയൻ പിള്ള അനിക്കനാട്ട്, ജോൺ മാത്യു തെനയംപ്ലാക്കൽ, കെ.വി.തോമസ് , കോതകത്ത് ശശിധരൻ നായർ, ലില്ലി ബാബു, ജോയിക്കുട്ടി ചേടിയത്ത്, ബിജു മാത്യു താന്നിമൂട്ടിൽ, ബാബു കുരീക്കാട്ടിൽ, ഹാരിസ് സൈമൺ, എന്നിവർ പ്രസംഗിച്ചു.
സ്ഥാനാർത്ഥിയുടെ പര്യടനത്തിന് മുന്നോടിയായി നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഐവാൻ വകയാർ, ജയപ്രകാശ് കോന്നി, മോൻസി പയ്യനാമൺ, അബ്ദുൾ മുത്തലിഫ്, ശാന്തിജൻ ചൂരക്കുന്നേൽ, രാജീവ് മള്ളൂർ, ശ്യാം എസ്. കോന്നി, മോനിഷ് മുട്ടുമണ്ണിൽ എന്നിവർ നേതൃത്വം നൽകി.