റാന്നിയുടെ പുരോഗതിക്ക് മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതനായ റിങ്കു ചെറിയാന്‍ വിജയിക്കേണ്ടത് അനിവാര്യം ; പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി റിങ്കു ചെറിയാന്റെ അയിരൂർ – തെള്ളിയൂർ പഞ്ചായത്തിലെ പര്യടന പരിപാടി രാവിലെ ഒന്‍പതരക്ക് പ്ലാങ്കമണ്ണിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ 30 വർഷമായി മണ്ഡലത്തില്‍  സജീവമായ റിങ്കു ചെറിയാന്‍ എല്ലാവര്‍ക്കും പ്രിയങ്കരനാണ്. പരേതനായ മുന്‍ എം.എല്‍.എ എം.സി ചെറിയാനോടുള്ള സ്നേഹം  അദ്ദേഹത്തിന്റെ മകനോടും നാട്ടുകാര്‍ക്കുണ്ട്. റാന്നിയുടെ പുരോഗതിക്ക് മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതനായ റിങ്കു ചെറിയാന്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നും പഴകുളം മധു പറഞ്ഞു. തോമസ് ഡാനിയേൽ അധ്യക്ഷത വഹിച്ചു.

സര്‍വ്വേകളിലൂടെ  ജനങ്ങളെ കബളിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണെന്നും എന്നാല്‍ സകല കണക്കു കൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ്  മാമ്മൻ കൊണ്ടുര്‍ പറഞ്ഞു. തുടര്‍ഭരണം എന്നത് മലര്‍പൊടിക്കാരന്റെ സ്വപ്നമായിരുന്നെന്ന് വോട്ടെണ്ണി കഴിയുമ്പോള്‍ ഇടതു പക്ഷത്തിന് മനസ്സിലാകുമെന്നും ജോർജ്ജ്  മാമ്മൻ കൊണ്ടുര്‍ പറഞ്ഞു.

ഇന്നത്തെ സ്വീകരണ പരിപാടികള്‍, മലങ്കോട്ട, ചിരട്ടോലിതടം, പൂവൻമല, പൊടിപാറ, ഇടപ്പാവൂർ – പേരൂർച്ചാൽ, വില്ലോത്ത് ജംഗ്ഷൻ, ചിറപ്പുറം, മൂക്കന്നൂർ, പുതിയകാവ്, നീലംപ്ലാവ്, മതാപ്പാറ, തേക്കുങ്കൽ, വെള്ളിയറ ക്ഷേത്രം, പൂവ്വക്കട കോളനി, കൊക്കവള്ളിക്കൽപടി, ഇടത്രമൺ, വാളൻപടി, ചെറുകോൽപ്പുഴ, ചെറുകോൽപ്പുഴ പാലം ജംഗ്ഷൻ, കാഞ്ഞീറ്റുകര, കാഞ്ഞീറ്റുകര ആശുപത്രിപടി, പുത്തേഴം, പുത്തൻശബരിമല, കടയർ കാണിക്കമണ്ഡപം, കരിഞ്ചോള തുണ്ടിയിൽപ്പടി, കാവുമുക്ക്, ബാങ്ക് ജംഗ്ഷൻ, ഇടയ്ക്കാട് മാർക്കറ്റ്, ചുരനോലിൽ ജംഗ്ഷൻ, കോളഭാഗം ജംഗ്ഷൻ , പള്ളിക്കാല, തെള്ളിയൂർക്കാവ്, കൊട്ടിയമ്പലം, വരിയ്ക്കാനിക്കൽ, വാളക്കുഴി എന്നീ സ്ഥലങ്ങളിൽ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...