കുത്തക മുതലാളിമാരെ സഹായിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ; വൃന്ദ കാരാട്ട്

For full experience, Download our mobile application:
Get it on Google Play

കോന്നി : കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കേന്ദ്രസർക്കാർ അംബാനിയേയും അദാനിയേയും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ കെ യു ജനീഷ് കുമാറിന്റെ  തെരഞ്ഞെടുപ്പ് പൊതുയോഗം മലയാലപ്പുഴയില്‍  ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കോവിഡ് മഹാമാരി രാജ്യമാകെ പടർന്ന് പിടിച്ചപ്പോൾ കേരളം രാജ്യത്തിന് മാതൃകയായി. എന്നാൽ കൊറോണ വൈറസിനേക്കാൾ വലിയ വൈറസുകളാണ് രാജ്യം ഭരിക്കുന്ന മോദി സർക്കാരും കേരളത്തിലെ പ്രതിപക്ഷവും. കേരളത്തിലെ നുണകൾ നിർമ്മിക്കുന്ന ഫാക്ടറിയാണ് രമേശ് ചെന്നിത്തലയെങ്കിൽ അതിന്റെ  ചാർജ്ജറാണ് കെ.സുരേന്ദ്രൻ. വൻകിട കോർപ്പറേറ്റ് കമ്പനികൾക്കും മറ്റും വാരിക്കോരി കേന്ദ്രം ആനുകൂല്യം നൽകുമ്പോൾ മുതിർന്ന പൌരന്മാര്‍ , കർഷകർ, സാധാരണ ജനങ്ങൾ എന്നിവർക്ക് യാതൊരു ആനുകൂല്യങ്ങളും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല എന്നും വൃന്ദാ കാരാട്ട് പറഞ്ഞു.

റബ്ബർ മേഖലയിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്. റബ്ബർ ബോർഡ് ഫണ്ട് കേന്ദ്രം വെട്ടിക്കുറച്ചതും കർഷകർക്ക് തിരിച്ചടിയായി. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും വൃന്ദ കാരാട്ട്  പറഞ്ഞു.

പി എസ് ഗോപാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. എൽ ഡി എഫ് കണ്‍വീനർ പി ജെ അജയകുമാർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീലകുമാരി ചാങ്ങയിൽ, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ ഓമല്ലൂർ ശങ്കരൻ, ശ്യാംലാൽ, ജയലാൽ, ലളിത കുമാരി, ബ്ലോക്ക് അംഗം സുജാത അനിൽ, കെ ഷാജി, സുരേഷ്, ആർ സജി, വി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...