ഉറപ്പാണ് …കോന്നിയില്‍ മാറ്റമുണ്ടാകും ; വെട്ടൂർ ജ്യോതി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : കള്ളക്കടത്തിന്റെയും പിൻവാതിൽ നിയമനത്തിന്റെയും മൊത്തവിതരണക്കാരായ ഇടതുപക്ഷത്തിനുള്ള ഉറപ്പായ മറുപടി ഭരണമാറ്റമാണെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് പറഞ്ഞു. കോന്നി നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ  മലയാലപ്പുഴ പഞ്ചായത്തിലെ പര്യടനപരിപാടി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടമെടുത്തും വിറ്റുതുലച്ചും അഞ്ചു വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ പരാജയത്തിന്റെ  പ്രത്യക്ഷോദാഹരണമായി ചരിത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. കോന്നിയിലെ ജനങ്ങള്‍  റോബിൻ പീറ്ററിന്റെ വിജയമാണ് ആഗ്രഹിക്കുന്നതെന്നും കടലാസിലെ വികസന പദ്ധതികള്‍ കണ്ടും കേട്ടും കോന്നിക്കാര്‍ മടുത്തുകഴിഞ്ഞുവെന്നും ജ്യോതി പ്രസാദ്‌ പറഞ്ഞു.

മണ്ഡലം കൺവീനർ ദിലീപ് കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. എസ്.വി. പ്രസന്നകുമാർ, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ജ്യോതിഷ്കുമാർ മലയാലപ്പുഴ, യോഹന്നാൻ ശങ്കരത്തിൽ, റോയിച്ചൻ ഏഴിക്കകത്ത് , വി.സി. ഗോപാലകൃഷ്ണൻ, ശ്രീകോമളൻ, എം.സി.ഗോപാലകൃഷ്ണപിള്ള, ജോൺസൺ വിളവിനാൽ, അഡ്വ.സി.വി.ശാന്തകുമാർ , പ്രമോദ് താന്നിമൂട്ടിൽ, ബിജുലാൽ ആലുനിൽക്കുന്നതിൽ, പത്മകുമാരൻ നായർ, ആശാകുമാരി, ബിജുലാൽ തുണ്ടിയിൽ, ശശി പാറച്ചരുകിൽ, ബിജു കോഴികുന്നം, ഗോപകുമാർ തഴക്കാട്ട്, തുളസീധരൻ മലയാലപ്പുഴ രഞ്ജിത് എന്നിവർ പ്രസംഗിച്ചു. നാല്പത് കേന്ദ്രങ്ങളിലാണ് ഇന്ന് സ്വീകരണ പരിപാടികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...