മൈലപ്ര : അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാരിന് തുടര്‍ഭരണം എന്നത് വെറും വ്യാമോഹം മാത്രമാണെന്നും കേരളത്തിലെ ജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്നും കെ.പി.സി.സി.അംഗം മാത്യു കുളത്തുങ്കൽ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ മൈലപ്ര പഞ്ചായത്ത് പര്യടനം കുമ്പഴ വടക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭവിച്ച അബദ്ധം ഇത്തവണ ആവർത്തിക്കാൻ കേരള ജനത ആഗ്രഹിക്കുന്നില്ല. അക്രമവും അഴിമതിയും ഇല്ലാത്ത ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പത്തു രൂപയുടെ പേനാ വാങ്ങിയാല്‍ അതില്‍ പോലും കമ്മീഷന്‍ പറ്റുന്നവരായി ഇടതു സര്‍ക്കാര്‍ അധപതിച്ചു. പാവങ്ങളുടെ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ ഇന്ന് കോടിപതികളാണ്. ഭാര്യക്കും മക്കള്‍ക്കും കോടികളുടെ സ്വത്തുക്കള്‍ എവിടെനിന്ന് ഉണ്ടായെന്ന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരോട് പറയാനുള്ള ബാധ്യത നേതാക്കള്‍ക്കുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ അക്രമ രാഷ്ട്രീയത്തിലൂടെ നിശബ്ധരാക്കുന്ന നടപടിയാണ് പാവങ്ങളുടെ പാര്‍ട്ടിക്കുള്ളത്. എല്ലാ തെരഞ്ഞെടുപ്പിലും മുന്നില്‍ നിന്ന് നയിച്ചിട്ടുള്ള വി.എസ് അച്യുതാനന്ദനെയും പിണറായിയും കൂട്ടരും നിശബ്ധരാക്കി. മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ ജനകീയ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ എപ്പോള്‍ എവിടെ ഉണ്ടെന്നുപോലും ആര്‍ക്കും അറിയില്ല.വി.എസ് ആയിരുന്നു കേരള മുഖ്യമന്ത്രി എങ്കില്‍ ഇത്ര അഴിമതി ഇവിടെ നടക്കില്ലായിരുന്നെന്നും മാത്യു കുളത്തിങ്കല്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഗോപി, റോയിച്ചൻ എഴിക്കകത്ത്, എലിസബത്ത് അബു, ദീനാമ്മ റോയി, സുലേഖ വി.നായർ, ശാന്തിജൻ ചൂരക്കുന്ന്, മുത്തലിഫ്, മോൻസി പയ്യനാമൺ, വിൽസൻ തുണ്ടിയത്ത്, റോജി പോൾ ഡാനിയേൽ, ജോഷ്വ മാത്യു, എൽസി ഈശോ, അനിത മാത്യു, ശോശാമ്മ ജോൺ, ബേബി മൈലപ്ര, ഓമന ജോൺസൺ, ബിജു ശാമുവൽ, തോമസ് ഏബ്രഹാം, ലിബു, ജോൺസൺ, ജയിംസ് കക്കിരിക്കാട്, സന്തോഷ് നെല്ലി വിളയിൽ എന്നിവർ പ്രസംഗിച്ചു.
https://pathanamthittamedia.com/election-poll/