ടെൽ അവീവ്: ഗാസ മുനമ്പിൽ നിന്ന് കെരെം ഷാലോമിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രയേൽ സൈന്യം. പരിക്കേറ്റ 12 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് സൈന്യം പറയുന്നു. റഫ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് നിന്നും 14 റോക്കറ്റുകൾ തൊടുത്തുവിട്ടതായി സൈന്യം അറിയിച്ചു. ഇതിനു മറുപടിയായി, വ്യോമസേന ദ്രുതഗതിയിലുള്ള പ്രതികരണം നടത്തുകയും റോക്കറ്റുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് സൈനിക വക്താവ് പീറ്റർ ലെർനർ പറഞ്ഞു. ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. ഇത് അംഗീകരിക്കാനാല്ല. അപകട മുന്നറിയിപ്പ് മുഴങ്ങിയിട്ടും സൈനികര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്ന് സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























