Thursday, May 15, 2025 1:03 pm

സിനിമയിലെ റോളുകൾ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആകരുത് ; വനിത കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷൻ ആവശ്യമുന്നയിച്ചു. ഇതിനുപുറമെ സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലനവും നിർബന്ധമാക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിക്ക് മുന്നിൽ ഒരു അധിക രേഖയായാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ സിനിമ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, സിനിമയിൽ സ്ത്രീകളെ പോസിറ്റീവായി ചിത്രീകരിക്കണമെന്ന് നിർദേശം വെച്ചിരുന്നു.

ഇതിന് കൂടുതൽ വിശാലമായ നിർവചനം നൽകുന്നതാണ് വനിത കമ്മീഷൻ റിപ്പോർട്ട്. സിനിമയിൽ സ്ത്രീകളുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിലുമായിരിക്കണം സിനിമയിൽ സ്ത്രീകളെ ചിത്രീകരിക്കാൻ എന്നതാണ് പ്രധാന നിർദേശം. അഭിനേതാക്കൾ ചെയ്യുന്ന റോളുകൾ ഒരു സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്നതോ അവരുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുന്നതോ ആകരുതെന്നും നിർദേശത്തിൽ പറയുന്നു. ഇതിനുപുറമെ സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലന ക്ലാസുകൾ നിർബന്ധമായും നടത്തിയിരിക്കണമെന്നും വനിത കമ്മീഷൻ നിർദേശിക്കുന്നു.

പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ഫിലിം സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ഇത്തരം പരിശീലനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സ്‌ത്രീകൾക്ക് സാങ്കേതിക മേഖലയിൽ പരിശീലനം നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്ന സ്ത്രീകൾക്ക് സിനിമയിൽ പ്രാമുഖ്യം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതിനായി സ്ത്രീകൾ സുപ്രധാന ഭാഗമാകുന്ന സിനിമകൾക്ക് നികുതി ഇളവുകളും മറ്റ് ഗ്രാന്റുകളും സർക്കാർ നൽകണമെന്നതും റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളിലൊന്നാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭർത്താവിൻറെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ അല്ല – ഡൽഹി ഹൈകോടതി

0
ന്യൂഡൽഹി : ഭർത്താവിൻറെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ ആയി...

എല്ലാവരെയും ഒരുപോലെ പരിഗണിക്കുകയാണെങ്കിൽ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാമെന്ന് അലഹബാദ് ഹൈകോടതി

0
ന്യൂഡൽഹി : എല്ലാവരെയും ഒരുപോലെ പരിഗണിക്കുകയാണെങ്കിൽ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം...

നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ...

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​ൽ നി​ന്ന് 6 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി 

0
ആ​ലു​വ: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​ൽ നി​ന്ന് ആ​റ് കി​ലോ...