80 കഴിഞ്ഞവരുടെ പെൻഷൻ കുടിശിക നൽകുന്നതിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണം ; മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൺപത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി.എ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അറിയിച്ചു. ഇതു സംബന്ധിച്ച് ആവശ്യമെങ്കിൽ പരാതിക്കാർ സർക്കാരിന് നിവേദനം നൽകണമെന്നും ഇക്കാര്യം ഗൗരവമായി പരിഗണിച്ച് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 80 കഴിഞ്ഞവർ ദുർബല വിഭാഗത്തിലുള്ളവരാണെന്നും ഇവർക്ക് സംരക്ഷണം നൽകേണ്ട ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.

തീരുമാനമെടുത്ത ശേഷം രണ്ടാഴ്ചക്കകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. പെൻഷൻ പരിഷ്ക്കരണ കുടിശിക പൂർണമായി ലഭിക്കാതെ, 2019 ജൂലൈ മുതൽ കഴിഞ്ഞ ഏപ്രിൽ വരെ 77000 സർവീസ് പെൻഷൻമാർ മരിച്ചുപോയതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാർ നൽകിയ പരാതിയിൽ പറഞ്ഞു. പെൻഷൻ ഭരണഘടനാപരമായ അവകാശമാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുരുത്തിൽ കുടുങ്ങിയ ആൾക്ക്‌ ലൈഫ് ജാക്കറ്റ് ഊരിനൽകി ; റെപ്പല്ലിങ് ഇൻസ്ട്രക്ടർക്ക് ദാരൂണാന്ത്യം

0
ചെറുപുഴ: ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ്...

പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

0
ന്യൂഡൽഹി : പാർലമെന്റിന്റെ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ധമാകും. ജന്തർമന്തർ സമരത്തിലും പാർലമെന്റ്...

മലപ്പുറത്ത് ഇടവിട്ട് മഴ, താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു

0
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം....

കോട്ടയത്ത് രാത്രി മുതൽ മഴ ശക്തം , ആളുകളെ മാറ്റുന്നു

0
കോട്ടയം : കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ...