Monday, May 5, 2025 5:07 pm

ഈ റോമന്‍ തക്കാളി ചട്ടിയില്‍ വളരാന്‍ കേമനാണ്

For full experience, Download our mobile application:
Get it on Google Play

തക്കാളി ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. മലയാളികളുടെ കറികളിൽ മാറ്റി വെക്കാൻ പറ്റാത്ത ഇനമാണ് തക്കാളി. തക്കാളികൾ പല തരത്തിൽ ഉണ്ട്. അതിൽ ഒന്നാണ് റോമൻ തക്കാളി. റോമ തക്കാളി വളർത്തുന്നത് മറ്റ് തക്കാളി ഇനങ്ങൾ നടുന്നതിന് സമാനമാണ്. ചട്ടിയിൽ എളുപ്പത്തിൽ വളര്‍ത്തിയെടുക്കാന്‍ കഴിയും. വലിപ്പത്തിലും മുന്നിലാണ് റോമ തക്കാളി.

എന്താണ് റോമാ തക്കാളി?
മിതമായ പരിശ്രമത്തിലൂടെയും ശരിയായ പരിചരണത്തിലൂടെയും എളുപ്പത്തിൽ വളർത്താൻ പറ്റുന്ന പച്ചക്കറിയാണ് തക്കാളി.
ചില റോമതക്കാളി ഇനങ്ങള്‍ ചുവടെ നല്‍കുന്നു

പ്ലം റീഗൽ
പ്ലം റീഗൽ മാംസളമായതും, സ്വാദുള്ളതും, കടും ചുവപ്പ് നിറത്തിലുള്ളതുമായ റോമാ തക്കാളിയാണ്. വരൾച്ച രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി ഉണ്ട്. ഏത് കാലാവസ്ഥയിലും വളരാൻ എളുപ്പമാണ്.ഫോസ്ഫറസ് അടങ്ങിയതും മിതമായ നൈട്രജൻ അടങ്ങിയതുമായ ഉയർന്ന ഫലഭൂയിഷ്ഠമായ മണ്ണ് ഇതിന് ആവശ്യമാണ്.

ഗ്രാനഡെറോ
കടും ചുവപ്പും ഓവൽ ആകൃതിയും ഉള്ള റോമ തക്കാളി ഇനമാണ് ഗ്രാനഡെറോ. ഇതിന് ഫലപ്രദമായ കീട പ്രതിരോധമുണ്ട്, ഫലഭൂയിഷ്ഠമായ മണ്ണും മിതമായ തണുത്ത താപനിലയും ഉള്ള തുറന്ന നിലങ്ങളിൽ നല്ല വളര്‍ച്ച ലഭിക്കും.

സൺറൈസ് സോസ്
സൺറൈസ് സോസ് തക്കാളി മധുരമുള്ളതും രുചികരമായതുമായ തക്കാളി സോസുകളും പേസ്റ്റുകളും തയ്യാറാക്കാൻ അനുയോജ്യമാണ്. എല്ലാ റോമാ തക്കാളി ഇനങ്ങളെയും പോലെ ഇവവേഗം വളരും. പരിപാലനവും ലളിതമാണ്

ഹൈൻസ്
സ്വാദുള്ളതും പോഷകാഹാരം നിറഞ്ഞതുമായ ഒരു മികച്ച റോമ തക്കാളി ഇനമാണ് ഹൈൻസ്. നിരവധി ആരോഗ്യ ഗുണങ്ങളാൽ ശരീരത്തെ പോഷിപ്പിക്കുന്ന ഫലപ്രദമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. പതിവായി ഇവ നനയ്ക്കണം. ജൈവ സമൃദ്ധവും നല്ല നീർവാർച്ചയുള്ളതുമായ മണ്ണിൽ ഇവ വളരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിൽഡിം​ഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ബിൽഡിം​ഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ...

വിവാഹ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ട യുവാവ് വരൻ്റെ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി...

0
കോഴിക്കോട്: കോഴിക്കോട് കല്ലായിയിൽ വിവാഹ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ട യുവാവ് വരൻ്റെ...

മെഡിക്കൽ കോളജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ്...

ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ തീരുമാനിച്ച് കണ്ണൂർ സർവ്വകലാശാല

0
കണ്ണൂർ: കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ കണ്ണൂർ സർവ്വകലാശാല...