റൊണാള്‍ഡോയും നെയ്മറും ബെന്‍സേമയുമെല്ലാം ഒരു ടീമില്‍ ; വമ്പന്‍ പോരാട്ടത്തിനൊരുങ്ങി സൗദി പ്രൊ ലീഗ്

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി പ്രോ ലീഗിലേക്ക് യൂറോപ്പില്‍ നിന്നുള്ള കളിക്കാരുടെ ഒഴുക്കിന് പിന്നാലെ യൂറോപ്പില്‍ സാന്നിധ്യമറിയിക്കാന്‍ തയാറെടുത്ത് സൗദി പ്രൊ ലീഗ്. സൗദി പ്രോ ലീഗില്‍ കളിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഓള്‍ സ്റ്റാര്ർസ് ഇലവനും പ്രീമിയര്‍ ലീഗ്-ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ സൗഹൃദ മത്സരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൗദിയില്‍ ആരാധക പിന്തുണ ഉറപ്പുവരുത്താമെന്നതിനാല്‍ പ്രോ ലീഗ് അധികൃതരുടെ ക്ഷണം മാഞ്ചസ്റ്റര്‍ സിറ്റി നിരസിക്കില്ലെന്നാണ് സൂചന. എന്നാല്‍ സിറ്റിയുടെ തിരക്കേറിയ മത്സരക്രമം കണക്കിലെടുത്ത് സൗഹൃദ മത്സരം എന്ന് നടത്തുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ഓഗസ്റ്റിലാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അല്‍ ഹിലാലുമായി രണ്ട് വര്‍ഷ കരാറൊപ്പിട്ടത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്നാണ് താരം അല്‍ ഹിലാലിലെത്തിയത്. അല്‍ ഹിലാലില്‍ 1359 കോടി രൂപയാണ് നെയ്മറിന്‍റെ വാര്‍ഷിക പ്രതിഫലം. താന്‍ സൗദിയിലെത്താനുള്ള കാരണം അല്‍ – നസ്‌റിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് നെയ്മര്‍ പറഞ്ഞിരുന്നു .പി എസ് ജിയില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയതോടെ പണക്കരുത്തിന്‍റെ കാര്യത്തില്‍ സൗദി പ്രൊ ലീഗ് സ്പാനിഷ് ലീഗായ ലാ ലിഗയെ മറികടന്നിരുന്നു. റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് കഴിഞ്ഞ സീസണൊടുവില്‍ നിരവധി സൂപ്പര്‍ താരങ്ങളാണ് യൂറോപ്പില്‍ നിന്ന് സൗദിയില്‍ കളിക്കാനെത്തിയത്. കരീം ബെന്‍സേമ, സാദിയോ മാനെ, എംഗോളോ കാന്‍റെ, റോബ‍ർട്ടോ ഫിർമിനോയും, ഹകിം സിയെച്ച് എന്നിവരെല്ലാം സൗദി പ്രോ ലീഗിലെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്ക് മാനേജരെ മർദിച്ചതിന് കരുണാനിധിയുടെ പേരമകൾ അഴ​ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും...

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...

സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര ഫണ്ട് ലഭ്യമായെന്നുമുള്ള വാദങ്ങൾ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര...

ബിഎസ്എൻഎൽ സൊസൈറ്റി എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ നിക്ഷേപത്തട്ടിപ്പിൽ നടപടിയുമായി ഈഡി

0
തിരുവനന്തപുരം: തലസ്ഥാനത്തെ ബിഎസ്എൻഎൽ സൊസൈറ്റി എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ 300 കോടി...