ലക്‌നൗ : ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറില്‍ ശവസംസ്‌കാര ചടങ്ങിനിടെ ശ്മശാന കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു. ഞായറാഴ്ച ഉച്ചക്കാണ് കനത്ത മഴയില്‍ മേല്‍ക്കൂര തകര്‍ന്നത്. പത്തോളം പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ് 38 പേരെ രക്ഷിച്ചു.
മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്ന് ഗാസിയാബാദ് റൂറല്‍ എസ്പി ഇറാജ് രാജ പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.