പിഎം സൂര്യ ഘർ : പദ്ധതിയിൽ ഇനിമുതൽ പുതിയ സ്റ്റിക്കർ നിർ‌ബന്ധമാക്കി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമായി ഇൻസ്റ്റാൾ ചെയ്ത സോളർ പ്ലാന്റുകളിൽ പദ്ധതിയുടെ ലോഗോ അടങ്ങിയ ബ്രാൻഡിങ് നിർബന്ധമാക്കുന്നു. കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം ഇതുസംബന്ധിച്ച മാർഗരേഖ പുറത്തിറക്കി. ഇനി ഇൻസ്റ്റാൾ ചെയ്യുന്ന പ്ലാന്റുകൾക്കായിരിക്കും ഇതു ബാധകമാവുക. നിലവിലുള്ള പ്ലാന്റുകളിൽ സ്റ്റിക്കർ പതിക്കണമെന്നു നിർദേശിച്ചിട്ടില്ല. പദ്ധതിയുടെ പുതിയ ലോഗോയാണ് പതിക്കേണ്ടതെന്നാണ് ഇൻസ്റ്റലേഷൻ നടത്തുന്ന കമ്പനികൾക്കു നിർദേശം നൽകിയിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയിൽ ഓരോ 6 ദിവസവും ചേരുന്നത് ഒരുലക്ഷം പുതിയ കുടുംബങ്ങളാണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു.

പദ്ധതിയുടെ രണ്ടാംഘട്ടം (2.0) ആരംഭിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രമെന്നും അറിയുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 49.44 ലക്ഷം വീടുകളാണ് പദ്ധതിയുടെ ഭാഗമായത്. 2026ന്റെ അവസാനത്തോടെ 75 ലക്ഷം വീടുകളാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേരളത്തിൽ ഉൾപ്പെടെ വലിയ സ്വീകാര്യത നേടിയ പദ്ധതിക്കായി 75,021 കോടി രൂപ വിനിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതുവരെ 27,855.99 കോടി രൂപ സബ്സിഡിയായി ഉപഭോക്താക്കൾക്ക് കേന്ദ്രം കൈമാറിയിട്ടുണ്ട്. 2024ൽ ആരംഭിച്ച പദ്ധതിയിൽ ആദ്യ ഒരുലക്ഷം പേരെ നേടാൻ 118 ദിവസം വേണ്ടിവന്നിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുത്തപ്പോൾ ഓരോ ലക്ഷം പേരെയും ചേർക്കാൻ വേണ്ടിവന്നത് 19 ദിവസങ്ങളായിരുന്നു.

ഇതാണ് ഇപ്പോൾ 6 ദിവസത്തിലേക്ക് ചുരുങ്ങിയത്. മൊത്തം 14,653.23 മെഗാവാട്ട് ശേഷിയുടെ പുരപ്പുറ സോളറുകളാണ് പദ്ധതിയുടെ ഭാഗമായി ഇതിനകം സ്ഥാപിച്ചത്. കേരളത്തിൽ ഇതിനകം 4,21,734 അപേക്ഷകൾ പദ്ധതിക്കായി ലഭിച്ചു. 3.17 ലക്ഷം വീടുകൾ ഇതുവരെ പദ്ധതിയുടെ ഭാഗമായി. 1203.02 മെഗാവാട്ടാണ് സംയോജിത ഉൽപാദനശേഷി. 2073.8 കോടി രൂപ സംസ്ഥാനത്ത് സബ്സിഡിയായി ഉപഭോക്താക്കൾക്ക് അനുവദിക്കുകയും ചെയ്തു. തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകൾ രാജ്യത്ത് പുരപ്പുറ സോളർ വ്യാപനത്തിൽ ഏറ്റവും മുൻനിരയിലാണ്. പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന എന്ന പദ്ധതി വൻ വിജയമായതോടെ, രണ്ടാംഘട്ടം (2.0) അവതരിപ്പിക്കാനുള്ള ആലോചനയിലാണ് കേന്ദ്രം.

ഉപഭോക്താക്കൾക്ക് കൂടുതൽ വായ്പാ സൗകര്യം, ദീർഘകാല സർവീസ്, പുരപ്പുറം പങ്കുവയ്ക്കൽ (റൂഫ്ടോപ് ഷെയറിങ്), മികച്ച ബാറ്ററി സ്റ്റോറേജ് തുടങ്ങിയ സൗകര്യങ്ങൾ ആയിരിക്കും 2.0ൽ പ്രതീക്ഷിക്കുന്നത്. അനുയോജ്യമായ മേൽക്കൂര ഇല്ലാത്ത വീടുകൾക്ക് സമീപത്തെ വീടിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളർ വഴി വൈദ്യുതി ഉപയോഗിക്കാവുന്ന സൗകര്യം 2.0ന്റെ ആകർഷണമായിരിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടത്തിപ്പ് ; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന...

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...