മണിമല : മണിമല കൈതപറമ്പില്‍ ജെയ്നമ്മ ജോസഫിന്റെയും ചങ്ങനാശ്ശേരി കുത്തുകല്ലുങ്കൽ അഡ്വ.ജോസ്സി കെ അലക്സിന്റെയും മകളായ റോസ് ക്രിസ്റ്റി ജോസിയാണ് ആരോഗ്യ സർവ്വകലാശാലയുടെ അവസാനവർഷ എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. 2450 ൽ 2039 മാർക്ക് നേടിയാണ് റോസ് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. ഈ നേട്ടം മരിച്ചുപോയ സ്വന്തം മാതാപിതാക്കൾക്ക് സമർപ്പിക്കുകയാണ് റോസ്. മാതൃസഹോദരിയുടെ കുടുംബം നൽകിയ താങ്ങും തണലുമാണ് ജീവിതത്തിൽ തുണയായത്.
അമ്മ 2009 ലും പിതാവ് 2016 ലും വിട പറഞ്ഞു. ചങ്ങനാശേരി സ്വദേശിയായ അഭിഭാഷകൻ ജോസിയുടെ മകളാണ്. അമ്മ ജെയ്നമ്മ ജോസി, വെണ്ണിക്കുളം ഗവൺമെന്റ് പോളിടെക്നിക് പ്രിൻസിപ്പലായിരുന്നു. തുടർച്ചയായി നാല് വർഷങ്ങളിലും കേരളാ ആരോഗ്യ സർവ്വകലാശാല നടത്തിയ പരീക്ഷകളിൽ ആദ്യ റാങ്കുകളിൽ റോസ് ഉൾപ്പെട്ടിരുന്നു. 2765 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.