ന്യൂഡല്‍ഹി: എച്ച് സി എൽ ടെക്നോളജീസ് ചെയർപേഴ്സൺ റോഷ്നി നാടാർ നിലവിൽ ഇന്ത്യയിലെ ഏറ്റവും അതിസമ്പന്നയായ സ്ത്രീയെന്ന പദവി നിലനിർത്തി. എച്ച്സിഎല്‍ ടെക്നോളജീസ് സ്ഥാപകന്‍ ശിവ് നാടാറിന്റെ മകളാണ് 40 കാരിയായ റോഷ്‌നി നാടാര്‍ മല്‍ഹോത്ര. നിലവില്‍ എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്സനാണ് റോഷ്നി. 2021-ല്‍ റോഷ്‌നിയുടെ ആസ്തി 54 ശതമാനം ഉയര്‍ന്ന് 84,330 കോടി രൂപയായിലെത്തി. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത എന്ന സ്ഥാനം ഇതോടെ നിലനിര്‍ത്തി.
പത്തു വര്‍ഷം മുമ്പ് ബാങ്കിംഗ് ജീവിതം ഉപേക്ഷിച്ച് സൗന്ദര്യവസ്തു നിര്‍മ്മാണ ബ്രാന്‍ഡ് ആരംഭിച്ച ഫാല്‍ഗുനി നായര്‍, 57,520 കോടി രൂപ ആസ്തിയുള്ള ഏറ്റവും ധനികയായ സ്വയം സംരംഭക വനിതയായി ഉയര്‍ന്നു. 59 വയസുകാരിയായ ഫാല്‍ഗുനിയുടെ സമ്പത്തില്‍ 963 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്.