മൂന്ന് ആദിവാസി സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍ : മധ്യപ്രദേശിലെ ഖണ്ട്വയില്‍ മൂന്ന് ആദിവാസി സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച്‌ വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെ പോലീസ് ഗോടാഘാട്ട് ഗ്രാമത്തിലെത്തുകയും സഹോദരിമാരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്-മോര്‍ട്ടത്തിനായി അടുത്തുള്ള ജില്ലാ ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു. സോനു, സാവിത്രി, ലളിത എന്നീ സഹോദരിമാരെയാണ് ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.

“രാത്രി 11 മണിയോടെയായിരുന്നു ജവാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോടാഘാട്ട് ഗ്രാമത്തില്‍ നിന്ന് മൂന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തതായുള്ള വിവരം ഞങ്ങള്‍ക്ക് ലഭിച്ചത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. യുവതികളുടെ കുടുംബം സംശയാസ്പദമായി ഒന്നും പറയുകയോ ആരെയും ചൂണ്ടിക്കാണിക്കുകയോ ചെയ്തിട്ടില്ല. അവര്‍ക്കിടയില്‍ എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. അതാകും ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും,” -പോലീസ് സൂപ്രണ്ട് (എസ്പി) വിവേക് സിംഗ് പറഞ്ഞു. സഹോദരിമാരില്‍ സാവിത്രി മാത്രമാണ് വിവാഹിതയായത്. അഞ്ച് സഹോദരിമാരും മൂന്ന് സഹോദരന്മാരും അമ്മയും അടങ്ങുന്നതാണ് കുടുംബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...