ചെങ്ങന്നൂര്‍ : പ്രമേഹ രോഗ പരിശോധനാ ക്യാമ്പ് നടത്തി. ആര്‍ട്ട് ഓഫ് ലിവിംഗ്, ബീറ്റോ എന്നിവയുടെ സഹകരണത്തോടെ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ രാജ്യത്ത് 2000 പ്രമേഹ രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരില്‍ 5 സ്ഥലങ്ങളില്‍ നടത്തിയ ക്യാമ്പുകൾ സംഘടിപ്പിച്ചു. ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വ്വഹിച്ചു.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.ആര്‍. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ റെജി ജോര്‍ജ്, സോണ്‍ അഡൈ്വസര്‍ ഡോ.വിനയന്‍ എസ്.നായര്‍, ഡയറക്ടര്‍ പി. മോഹന്‍കുമാര്‍, ജോ: സെക്രട്ടറി ജോര്‍ജ് ഫിലിപ്പ്, ഡോ.എല്‍.ഉഷാദേവി, ഡോ.ലക്ഷ്മി പിള്ള എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന ക്യാമ്പുകള്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, കൗണ്‍സിലര്‍മാരായ ഇന്ദു രാജന്‍, ബി.ശരത്ചന്ദ്രന്‍, ഡോ.ചാര്‍ളി ചെറിയാന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.