കൊച്ചി : നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹോട്ടലുടമക്കും കോഴിക്കോട് സ്വദേശിനിക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ വി.യു കുര്യാക്കോസ്. കേസിലെ പ്രതികളായ ഹോട്ടല്‍ ഉടമ റോയി വയലാറ്റ്, റോയിയുടെ കൂട്ടാളി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് എന്നിവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതായാണ് കമ്മിഷണര്‍ പറഞ്ഞത്. കോവിഡിന്റെ മറവില്‍ ഇരുവരും ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ലെന്നും കോടതിയെ സമീപിക്കുന്നതു പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല സാക്ഷികളെയും നേരില്‍ കണ്ടു ചോദിച്ചതില്‍ നിന്ന് ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെങ്കിലും പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനോട് എതിര്‍പ്പില്ലെന്നും ഡിസിപി വ്യക്തമാക്കി.
റോയിക്കും യുവതിക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡിസിപി
RECENT NEWS
Advertisment