പത്ത് ലക്ഷം രൂപ വി.എസ് അച്യുതാനന്ദന്‍ നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ജില്ലാകോടതി സ്റ്റേ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ് അച്യുതാനന്ദന്‍ നല്‍കണമെന്ന കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ജില്ലാ കോടതി. വി.എസ് അച്യുതാനന്ദന്‍ പത്ത് ലക്ഷത്തി പതിനായിരം രൂപ നല്‍കണമെന്ന് ജനുവരി 22 നാണ് സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന് കോടതി ഉപാധികളോടെ സ്റ്റേ അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.വി ബാലകൃഷ്ണന്റെതാണ് ഉത്തരവ്. അപകീര്‍ത്തി കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

സോളാര്‍ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയാണ് കേസിന് ആധാരം. 2013 ജൂലൈ ആറിന് ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളാര്‍ തട്ടിപ്പിനായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രധാന ആരോപണം. സ്റ്റേ ചെയ്യണം എന്ന ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കൂടെ വാദം പരിഗണിച്ചാണ് കോടതി കീഴ്കോടതി ഉത്തരവ് മരവിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...