Saturday, July 5, 2025 8:57 am

മത്സരം കടുക്കുന്നു; പിടിച്ചു നില്‍ക്കാന്‍ ഹിമാലയന്‍ 450 നെ വേഗം എത്തിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

For full experience, Download our mobile application:
Get it on Google Play

ന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിൽ കഴിഞ്ഞ ഒരുമാസമായി നിരവധി ലോഞ്ചുകൾ നടക്കുന്നുണ്ട്. 350സിസിക്കും 450സിസിക്കും ഇടയിൽ വരുന്ന ബൈക്കുളുടെ വിഭാഗത്തിലേക്ക് ട്രയംഫും ഹാർലി ഡേവിഡ്സണും ചുവടുവച്ചതോടെ മത്സരം ചൂടുപിടിക്കുകയാണ്. ഈ ലോഞ്ചുകൾ റോയൽ എൻഫീൽഡിന്റെ (Royal Enfield) നെഞ്ചിടിപ്പാണ് കൂട്ടുന്നത്. 350 സിസി വിഭാഗത്തിൽ വിൽപ്പന നടത്തുന്ന ഓരോ മൂന്ന് ബൈക്കിലും ഒന്ന് റോയൽ എൻഫീഡ് ബൈക്കാണ് എന്ന കണക്കുകളും ആധിപത്യവും തകരാൻ പോകുന്നുവെന്ന് കമ്പനി തന്നെ തിരിച്ചറിഞ്ഞിരിക്കണം. അതുകൊണ്ട് 450 സിസിയിൽ പുതിയ ബൈക്ക് പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി.

റോയൽ എൻഫീൽഡ് ഹിമാലയൻ 450 (Royal Enfield Himalayan 450) എന്ന അഡ്വഞ്ചർ ബൈക്കാണ് വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ ഈ മോട്ടോർസൈക്കിൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. റോയൽ എൻഫീൽഡ് ഹിമാലയൻ 450 അടുത്ത വർഷം ലോഞ്ച് ചെയ്യാനായിരുന്നു കമ്പനി നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ എതിരാളികൾ വിപണി പിടിക്കാൻ എത്തിയതോടെ ഈ ബൈക്ക് വേഗം തന്നെ വിൽപ്പനയ്ക്ക് എത്തിക്കാൻ റോയൽ എൻഫീൽഡിന്റെ തീരുമാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

ട്രയംഫ് 400 ബൈക്കുകൾ, ഹാർലി ഡേവിഡ്സൺ 440 എക്സ് എന്നീ ബൈക്കുകൾ കുറഞ്ഞ വിലയിലാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളും ഈ ബൈക്കിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ പോർട്ട്ഫോളിയോ മെച്ചപ്പെടുത്താനാണ് റോയൽ എൻഫീൽഡ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഹിമാലയൻ 450 അഡ്വഞ്ചർ ബൈക്ക് അടുത്ത രണ്ട് മാസത്തിനകം തന്നെ പുറത്തിറക്കിയേക്കും.
റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോട്ടോർസൈക്കിളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ റോയൽ എൻഫീൽഡ് തന്നെ ഡീലർമാരുമായി പങ്കിട്ടിട്ടുണ്ട്. ഈ ബൈക്കിനായി ഷോറൂമിൽ പ്രത്യേകം സ്ഥലം നൽകാനും കമ്പനി ഡീലർമാരോട് ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന സൂചനകൾ. പുതിയ എഞ്ചിനുമായി വരുന്നതിനാൽ തന്നെ റോയൽ എൻഫീൽഡ് ഹിമാലയൻ 450യുടെ മെക്കാനിക്കൽ വശങ്ങൾ സർവ്വീസ് സെന്ററുകളിലെ ജീവനക്കാർക്ക് പരിചയപ്പെടുത്താനുള്ള നടപടികളിലാണ് കമ്പനിയെന്നും സൂചനകളുണ്ട്.

റോയൽ എൻഫീൽഡ് ഹിമാലയൻ 450 ലിക്വിഡ് കൂളിങ് എഞ്ചിനുമായിട്ടാണ് വരുന്നത്. ഇതൊരു പുതിയ പ്ലാറ്റ്‌ഫോമാണ്. ഈ നിരയിൽ കൂടുതൽ ബൈക്കുകൾ പുറത്തിറങ്ങാനുള്ള സാധ്യതയും ഉണ്ട്. നിലവിൽ കമ്പനി വിൽപ്പന നടത്തുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 411മോഡലിൽ 411 സിസി സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എഞ്ചിനാണുള്ളത്. ഇതേ എഞ്ചിനിൽ തന്നെ കുറച്ച് ഡിസൈൻ വ്യത്യാസങ്ങളുമായി സ്ക്രാം 411 എന്ന ബൈക്കും റോയൽ എൻഫീൽഡ് വിൽപ്പന നടത്തുന്നുണ്ട്. സിഎസ് സന്തോഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോട്ടോർസൈക്കിളിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ബൈക്കിന്റെ ഓഫ് റോഡിങ് സാധ്യതകൾ പരീക്ഷിക്കുകയായിരുന്നു സിഎസ് സന്തോഷ്. പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് റോയൽ എൻഫീൽഡ് ഹിമാലയൻ 450 ഹാർഡ്‌കോർ അഡ്വെഞ്ചർ ബൈക്കായിരിക്കുമെന്ന് ഉറപ്പിക്കാം. ഈ ബൈക്കിന് ഏകദേശം 2.5 ലക്ഷം രൂപ മുതലായിരിക്കും എക്സ് ഷോറൂം വിലയെന്നും പ്രതീക്ഷിക്കുന്നു. ബൈക്കിന്റെ ഒരു റെയ്ഡ് പതിപ്പും പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഇത് 2025ൽ വിപണിയിലെത്തിയേക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴ എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം...

പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി ; കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള...

ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു

0
ദുബൈ : ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ...

വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന

0
കൊച്ചി : വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ...