ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 452. നിലവിൽ വിൽപ്പനയിലുള്ള അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിലെ കരുത്തനായ റോയൽ എൻഫീൽഡ് ഹിമാലയൻ 411സിസി ബൈക്കിന്റെ കൂടുതൽ കരുത്തുള്ള പതിപ്പാണ് ഹിമാലയൻ 452. അടുത്ത മാസം അവസാനമോ നവംബർ ആദ്യമോ റോയൽ എൻഫീൽഡ് ഹിമാലയൻ 452 ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോയൽ എൻഫീൽഡ് ഹിമാലയൻ 452 മോട്ടോർസൈക്കിളിൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉയരമുള്ള സീറ്റും ഉണ്ടായിരിക്കും. സ്പ്ലിറ്റ് സീറ്റുകളും സ്വിച്ചബിൾ എബിഎസും സ്റ്റാൻഡേർഡായി എല്ലാ വേരിയന്റുകളിലും നൽകുമെന്നും സൂചനകളുണ്ട്. വിശാലമായ ഹാൻഡിൽബാർ സെറ്റപ്പാണ് ബൈക്കിൽ പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചർ. ഓൾ എൽഇഡി ലൈറ്റിങ്, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 452 മോട്ടോർസൈക്കിളിന്റെ മറ്റ് സവിശേഷതകൾ.
ഇറ്റലിയിലെ മിലാനിൽ നടക്കുന്ന EICMA 2023 ഷോയിൽ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 കൺസെപ്‌റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിനും സിംഗിൾ-സീറ്റർ ക്ലാസിക് 350 അടിസ്ഥാനമാക്കിയുള്ള പുതിയ ബോബർ ബൈക്കിനുമെപ്പം റോയൽ എൻഫീൽഡ് ഹിമാലയൻ 452 പ്രദർശനത്തിനെത്തിക്കുമെന്ന് സൂചനകളുണ്ട്. ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂററിന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ വിൽപ്പനയിലുള്ള ഹിമാലയനിൽ നിന്നും വലിയ വ്യത്യാസങ്ങളോടെയാകും ഹിമാലയൻ 452 വരുന്നത്.
റോയൽ എൻഫീൽഡ് ഹിമാലയൻ 452യുടെ പരസ്യ ചിത്രീകരണം ലേയിൽ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ആക്സസറികളോടെയുള്ള ബൈക്കിന്റെ പതിപ്പാണ് ഈ ഷൂട്ടിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ബ്രാൻഡ് പരസ്യം ഷൂട്ട് ചെയ്യുന്നതിനാൽ തന്നെ ലോഞ്ചും വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 452 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് DOHC ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 452 ബൈക്കിന് കരുത്ത് നൽകുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033