മംഗളൂരു ജംഗ്ഷനിൽ ആർ.പി.എഫ് പരിശോധന ; പിടികൂടിയത് 201 മൊബൈൽ ഫോണുകൾ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഉപയോഗിച്ച 201 മൊബൈൽ ഫോണുകൾ പിടികൂടി. ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്സിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടികൂടിയത്. ജനറൽ കംപാർട്മെൻ്റിൽ മൂന്ന് ബാഗുകളിൽ സൂക്ഷിച്ച മൊബൈൽ ഫോണുകൾ ആർ.പി.എഫ് പരിശോധനയ്ക്കിടെ ഉടമസ്ഥൻ ഇല്ലാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർ.പി.എഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബാഗ് ട്രെയിനിൽ എത്തിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കവർച്ച ചെയ്യപ്പെട്ട മൊബൈൽ ഫോണുകൾ വിൽപ്പനയ്ക്കായി കൊണ്ടുവരുന്നതാണ് എന്നാണ് സംശയിക്കുന്നത്. കണ്ടെത്തിയതിൽ 89 മൊബൈൽ ഫോണുകൾക്ക് ഐ.എം.ഇ.ഐ നമ്പറുകളുണ്ട്. 112 മൊബൈൽ ഫോണുകളിൽ നിന്ന് ഐ.എം.ഇ.ഐ നമ്പർ രേഖപ്പെടുത്തിയ സ്റ്റിക്കർ നീക്കം ചെയ്തിട്ടുണ്ട്. ആർ.പി.എഫ് പിടികൂടിയ മൊബൈൽ ഫോണുകൾ മംഗലാപുരം ജംഗ്ഷൻ റെയിൽവേ പോലീസിന് കൈമാറി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

0
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി...

മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ലയണൽ മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര...

സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു

0
തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന...

ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി

0
കോഴിക്കോട്: ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി....