ബിരിയാണിയിലെ പ്രാണിയെ ചൊല്ലി നിയമപോരാട്ടം; ഹോട്ടലിന് വൻ പിഴയും സൗജന്യ ബിരിയാണി ശിക്ഷയും വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി: ചത്ത പ്രാണിയെ ബിരിയാണിയിൽ കണ്ടെത്തിയ സംഭവത്തിൽ റെസ്റ്റോറന്റിന് ഉപഭോക്തൃ കമ്മീഷന്റെ ‘വിചിത്ര’ ശിക്ഷാവിധി. നഷ്ടപരിഹാരത്തുക നൽകുന്നതിനൊപ്പം പരാതിക്കാരന് അഞ്ച് ആഴ്ചത്തേക്ക് എല്ലാ ഞായറാഴ്ചയും രണ്ട് പ്ലേറ്റ് വീതം ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി നൽകാനാണ് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. ‘ബിരിയാണി ആൻഡ് കോ’ എന്ന റെസ്റ്റോറന്റിനെതിരെ പി. സുന്ദരകുമാര മണികണ്ഠൻ നൽകിയ പരാതിയിലാണ് ഈ വേറിട്ട വിധി. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണ് റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് വിളമ്പിയ ബിരിയാണിയിൽ ചത്ത പ്രാണിയെ പരാതിക്കാരൻ കണ്ടെത്തിയത്. ഉടൻ തന്നെ ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അദ്ദേഹം തെളിവുകൾ ശേഖരിച്ചു. മലിനമായ ഭക്ഷണം വിളമ്പിയത് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയുണ്ടെന്നും കാട്ടി 1,30,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം റെസ്റ്റോറന്റിന് വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ റെസ്റ്റോറന്റ് അധികൃതരുടെ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.

കേസിൽ പരാതിക്കാരൻ സമർപ്പിച്ച ദൃശ്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. ഇതിനു പുറമെ, പരാതിക്കാരൻ ഗൂഗിൾ റിവ്യൂവിൽ പരാതിപ്പെട്ടപ്പോൾ റെസ്റ്റോറന്റ് അധികൃതർ തെറ്റ് സമ്മതിച്ച് ക്ഷമാപണം നടത്തിയതും കോടതി ഗൗരവമായി പരിഗണിച്ചു. സുരക്ഷിതമല്ലാത്തതും മലിനവുമായ ഭക്ഷണം വിളമ്പി ഉപഭോക്താവിന്റെ വിശ്വാസം തകർത്തതിന് റെസ്റ്റോറന്റ് അധികൃതർ കുറ്റക്കാരാണെന്ന് കമ്മീഷൻ കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തിൽ 10,000 രൂപ നഷ്ടപരിഹാരവും കേസ് ചെലവിനത്തിൽ 3,000 രൂപയും നൽകാൻ റെസ്റ്റോറന്റിനോട് ഉത്തരവിട്ടു. ഇതിനു പുറമെയാണ് അഞ്ച് ആഴ്ചത്തേക്ക് എല്ലാ ഞായറാഴ്ചകളിലും രണ്ട് പ്ലേറ്റ് വീതം ബിരിയാണി സൗജന്യമായി പരാതിക്കാരന് എത്തിച്ചു നൽകാൻ നിർദേശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...