ക്യാഷ് ഓൺ ഡെലിവറി പേയ്‌മെന്റുകളിൽ 2,000 രൂപ നോട്ടുകൾ സെപ്റ്റംബർ 19 ചൊവ്വാഴ്ച, അതായത് ഇന്ന് മുതൽ സ്വീകരിക്കില്ലെന്ന് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോൺ. 2023 മെയ് 19-നണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. 2023 സെപ്തംബർ 30 വരെ ഇത് ഔദ്യോഗിക ടെൻഡർ ആയി തുടരും. എന്നാൽ ഇതിനു മുൻപ് തന്നെ 2000 രൂപ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓൺലൈൻ റീട്ടെയിലർ ആമസോൺ “2023 സെപ്റ്റംബർ 19 മുതൽ ഞങ്ങൾ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്കോ ക്യാഷ് ലോഡുകൾക്കോ വേണ്ടി 2,000 കറൻസി നോട്ടുകൾ സ്വീകരിക്കില്ല’. ആമസോൺ വ്യക്തമാക്കി. മൂന്നാം കക്ഷി കൊറിയർ പങ്കാളി വഴിയാണ് ഡെലിവർ ചെയ്യുന്നതെങ്കിൽ അത് സ്വന്തം നയങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്നും ആമസോൺ പറഞ്ഞു.
പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം 2023 സെപ്തംബർ 30 വരെ നൽകിയിട്ടുമുണ്ട്. ഈ കാലാവധി അവസാനിക്കാൻ ശേഷിക്കുന്നത് 10 ദിവസമാണ്. നോട്ട് നിരോധനത്തിന്റെ ഫലമായി വിനിമയത്തിൽ നിന്ന് നീക്കം ചെയ്ത കറൻസിയുടെ മൂല്യം ഉടനടി മാറ്റിസ്ഥാപിക്കുക എന്നതായിരുന്നു 2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നു. ആ ലക്ഷ്യം കൈവരിച്ചതിനാലും മറ്റ് മൂല്യങ്ങളുടെ മതിയായ നോട്ടുകൾ ഇപ്പോൾ ഉള്ളതിനാലുമാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033