കോഴിക്കോട്ട് എന്തുകൊണ്ട് വീണ്ടും നിപ? കേരളം സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോഴിക്കോട്ട് ജില്ലയില്‍ നിപ വൈറസ് ബാധ ആവര്‍ത്തിച്ചുവരുന്നതിന്റെ കാരണം കണ്ടെത്താന്‍ കേരളം പ്രത്യേകം സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിപയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കാന്‍ ഇന്നു വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ”നിപ ആവര്‍ത്തിച്ചു വരുന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 2018-ലും 2019-ലും നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ കണ്ട സമാനമായ കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാമ്പിള്‍ പരിശോധിച്ചിട്ടും വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. ഐസിഎംആറും ഇതിനു വ്യക്തമായ ഉത്തരം നല്‍കുന്നില്ല. ഇതിനു വേണ്ടി സംസ്ഥാനം പ്രത്യേക സീറോ സര്‍വൈലന്‍സ് പഠനം നടത്തും” -മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിപയെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ നിപ ഭീഷണ പൂർണമായി ഒഴിഞ്ഞു പോയെന്ന് പറയാനാകില്ലെന്നും രണ്ടാം തരംഗ സാധ്യതകൾ തളളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”രോ​ഗം കൂടുതൽ പേരിലേക്ക് വ്യാപിച്ചിട്ടില്ലെന്നുളളതാണ് ആശ്വാസം. വ്യാപനം തടയാനും രോ​ഗ ബാധിതർക്ക് മികച്ച ചികിത്സ ഉറപ്പക്കാനും ഫലപ്രദമായ നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്” -അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...