അവകാശികളില്ലാതെ സംസ്ഥാനത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 2133.72 കോടിരൂപ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അവകാശികളില്ലാതെ സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി കിടക്കുന്നത് 2133.72 കോടിരൂപ. അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങളുടെ കണക്കിൽ മുന്നിലുള്ളത് എറണാകുളമാണ്. 307.69 കോടി രൂപയാണ് ജില്ലയിൽ അവകാശികളെ കാത്ത് കിടക്കുന്നത്. എറണാകുളത്തിന് പിന്നിലായി തിരുവനന്തപുരവും തൃശൂരുമുണ്ട്. തിരുവനന്തപുരത്ത് 266.30 കോടി രൂപയും തൃശൂരിൽ 241.27 കോടി രൂപയുമാണ് അവകാശികളെ കാത്ത് കിടക്കുന്നത്. സംസ്ഥാനത്തെ 938027 അക്കൗണ്ടുകളിലായാണ് 2133.72 കോടി രൂപ കിടക്കുന്നത്. അവകാശികളില്ലാതെ 10 വർഷത്തിലേറെയായി ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താനായി 2023 ഏപ്രിലിൽ റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടൽ തുടങ്ങിയിരുന്നു. അതിനിടെ സംസ്ഥാനത്തെ ആറ് ജില്ലകളിലെ അവകാശികളെ കണ്ടെത്താനായി നവംബർ മൂന്നിന് ക്യാമ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ലീഡ് ബാങ്ക്. മലപ്പുറം, പാലക്കാട്, കോട്ടയം, ഇടുക്കി,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നവംബർ മൂന്നിന് ലീഡ് ബാങ്കുകളുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...