400 കോടി രൂപ യുടെ തട്ടിപ്പ് : മെൽക്കർ ഫിനാൻസ് ഉടമകൾ അറസ്റ്റിൽ ; പിടിയിലായത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : Melker Finance Fraud – NBFC Fraud – സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതിയില്‍ രണ്ടു പേരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മെല്‍ക്കര്‍ ഫിനാന്‍സിന്‍റെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്ന് ശതമാനം പലിശ വാദ്ഗാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസിലാണ് മെല്‍ക്കര്‍ ഫിനാന്‍സ്, മെല്‍ക്കര്‍ നിഥി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരെ ഈസ്റ്റ് പോലീസ് പിടികൂടിയത്. തൃശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് നാലായിരത്തോളം നിക്ഷേപകരില്‍ നിന്ന് 400 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കൊല്ലം മാര്‍ച്ച് മുതല്‍ പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ കൂട്ടപ്പരാതിയുമായി എത്തിയത്.

കുടുങ്ങിയത് വിദേശത്തേക്ക് കടക്കാൻ നാട്ടിലെത്തിയപ്പോൾ പരാതികൾ ഉയർന്നതിന് പിന്നാലെ കമ്പനി ഡയറക്ടര്‍മാരായ രംഗനാഥനും ഭാര്യ വാസന്തിയും ഒളിവില്‍ പോവുകയായിരുന്നു. ഇരുവരും വിദേശത്തേക്ക് കടക്കുന്നതിന് വീണ്ടും തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മേൽക്കർ ഫിനാൻസ് & ലീസിങ്, മേൽക്കർ നിധി, സൊസൈറ്റി, മേൽക്കർ TTI ബയോഫ്യൂൽ എന്നീ പേരുകളിൽ ആണ് ഡിബഞ്ചർ സർട്ടിഫിക്കറ്റ് (NCD), ഫിക്സിഡ് ഡെപ്പോസിറ്റ്, സബോർഡിനേറ്റഡ് ഡിബറ്റ് എന്നീ പദ്ധതികളിലൂടെ നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. പ്രതികളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ തൃശൂരിലെ സ്ഥാപനങ്ങളിലും വീടുകളിലും പോലീസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ ബഡ്സ് ആക്ട് ചുമത്തുന്നത് പരിശോധിച്ച് വരികയാണെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....