Monday, April 21, 2025 6:07 am

ഒറ്റരാത്രിയിൽ 100 ലോഡ് മണൽ ; 500 രൂപ ഉടമയ്ക്കും 13000 രൂപ മണൽ മാഫിയയ്ക്കും

For full experience, Download our mobile application:
Get it on Google Play

കാസർകോഡ് :കോവിഡിന്റെ മറവിൽ ജില്ലയിൽ അനധികൃത മണൽക്കടത്ത് വ്യാപകം. വിവിധ കടവുകളിൽ നിന്നു രാപകൽ വ്യത്യാസമില്ലാതെ ടൺ കണക്കിനു മണലാണ് കടത്തുന്നത്. ലോക്ക്‌ഡൗണിനെ തുടർന്നു പകൽ പോലീസ് പരിശോധന ശക്തമാക്കിയതോടെ രാത്രിയിലാണ് ഇവര്‍ മണൽ കടത്തുന്നത്. മഞ്ചേശ്വരം, ഉപ്പള, ഷിറിയ, ആരിക്കാടി, കീഴൂർ, ബേക്കൽ, തൃക്കരിപ്പൂർ, പടന്ന, കല്ലുരാവി ഉൾപ്പെടെയുള്ള വിവിധ കടവുകളിലാണു മണൽക്കടത്ത് ഏറെയും.

മഞ്ചേശ്വരം പഞ്ചായത്തിൽ അഞ്ചര മുതൽ ചർച്ച് ബീച്ച് വരെയുള്ള രണ്ടുകിലോമീറ്റർ കടലോരത്ത് മണൽക്കടത്ത് വ്യാപകമാണ്. മുപ്പതിലേറെ ലോറികളാണ് ദിനംപ്രതി കടലോരത്തേക്ക് എത്തുന്നത്. ഉദ്വാബാര, ഹൊസബൊട്ടു വില്ലേജുകളിൽപ്പെടുന്നതാണ് ഈ പ്രദേശം. 15 മീറ്ററോളം വീതിയുണ്ട് ഇവിടത്തെ കടൽത്തീരത്തിന്. കടൽഭിത്തിയോട് ചേർന്നുള്ള പ്രദേശത്തുനിന്നാണ് മണൽ കുഴിച്ചുകടത്തുന്നത്.

പോലീസിൽ പലതവണ പരാതി നൽകിയെങ്കിലും പരിശോധന കൃത്യമായി നടക്കുന്നില്ലയെന്ന് പ്രദേശവാസികൾ പറയുന്നു. വാഹനത്തിലേക്ക് മണൽ കയറ്റാനായി കടൽഭിത്തിക്ക് മുകളിൽ മണൽചാക്കുകൾ നിറച്ചാണ് പ്രത്യേക വഴി നിർമിച്ചത്. മീൻ സൂക്ഷിക്കുന്ന പെട്ടിയിൽ മണൽ നിറച്ചാണ് ലോറിയിലേക്ക് കയറ്റുന്നത്. ഇരുട്ടിന്റെ മറ കിട്ടാൻ തെരുവുവിളക്കുകൾ മുഴുവനും മണൽക്കടത്ത് സംഘം എറിഞ്ഞുടച്ചു.

കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് കല്ലൂരാവി പഴയ കടപ്പുറത്തു നിന്നു 100 ലോഡ് മണലാണ് കടത്തിയത്. ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് മണൽ കടത്തിയത്. പകൽ നേരത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വാരിക്കൂട്ടിയ മണൽ രാത്രിയിൽ കടത്തുകയായിരുന്നു. പത്തോളം ടിപ്പർ ലോറികളിലായാണ് മണൽ കടത്തിയത്.

ഒരു ലോഡ് മണലിന് 500 രൂപ മാത്രമാണ് പറമ്പ് ഉടമയ്ക്ക് നൽകുന്നത്. അതേ സമയം മണൽ മാഫിയ ഒരു ലോഡ് മണൽ വിൽക്കുന്നത് 13000 രൂപയ്ക്കാണ്. ഇതിൽ നിന്ന് കൂട്ടു നിൽക്കുന്നവർക്കു കൈമടക്കും നൽകണം. ഒരു ലോഡിന് 700 രൂപയാണ് നൽകേണ്ടത്. മണൽ ലോറിക്ക് പിന്തുണ പോകുന്നവർക്കും നൽകണം കമ്മിഷൻ. കുശാൽ നഗർ റെയിൽവേ ഗേറ്റ്, ആവിയിലെ ടയർ കടയുടെ പരിസരം, കല്ലുരാവി പച്ച ഭണ്ഡാരം, പടന്നക്കാട് എന്നിവിടങ്ങളിലാണ് ആൾക്കാരെ നിർത്തുന്നത്.

പോലീസ് സംഘത്തെ കണ്ടാൽ വിവരമറിയിക്കുകയാണ് ഇവരുടെ പണി. ചെലവെല്ലാം കഴിഞ്ഞ് മണൽ മാഫിയക്ക് ഒരു ലോഡിനു 6500 രൂപ മിച്ചം കിട്ടും. തീരദേശത്ത് നിന്നു വ്യാപകമായ തോതിലാണ് മണൽ കൊണ്ടു പോകുന്നത്. മണലെടുത്ത കുഴി നികത്താൻ മലയോരത്ത് നിന്നു മണ്ണു കൊണ്ടു വന്ന് നിറയ്ക്കുന്നവരും ഉണ്ട്.പോലീസ് പട്രോളിങ് ശക്തമാക്കി മണൽ കടത്ത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതിർത്തി കടന്നു മംഗളൂരുവിൽ നിന്നും ജില്ലയിലേക്ക് മണൽ എത്തുന്നുണ്ട്. 5 ടണ്ണും അതിനു മുകളിലും മണൽ ഉൾക്കൊള്ളുന്ന ടോറസ് ലോറിയിലാണ് മണൽ കടത്തിനായി ഉപയോഗിക്കുന്നത്. മുമ്പ്  സുള്ള്യ വഴിയാണ് മണൽ എത്തിയിരുന്നത്. ഇപ്പോൾ മംഗളൂരുവിൽ നിന്നും ദേശീയപാത വഴിയാണ് യഥേഷ്ടം മലയോരത്തേക്കും ജില്ലയിലേക്കും മണൽ എത്തുന്നത്.

അതിരാവിലെ 3 മുതൽ 4 വരെയുള്ള സമയത്താണ് മണൽ ലോറികൾ മലയോരത്തെ രഹസ്യ കേന്ദ്രങ്ങളിൽ എത്തുന്നത്. ഇതിന് പ്രത്യേകം ഏജന്റുമാരുണ്ട്. മഞ്ചേശ്വരം ചെക്പോസ്റ്റ് കടത്തുന്നതുവരെ മംഗളൂരുവിലെ മണൽ മാഫിയയ്ക്കാണ് പൂർണ ഉത്തരാവാദിത്തം പിന്നീടങ്ങോട്ട് ഇറക്കാനുള്ള സ്ഥലം എത്തുന്നതുവരെയുള്ള ചുമതല ജില്ലയിലെ ഏജന്റുമാർക്കാണ്. ഒരു ടൺ മണലിന് 2700 രൂപയാണ് ഏജന്റുമാർ ആവശ്യക്കാരോട് വാങ്ങുന്നത്.

പത്തിലധികം വാഹനങ്ങളാണ് ഒരേ സമയം മഞ്ചേശ്വരം വഴി ജില്ലയിലെത്തുന്നത്. മണൽ ഇറക്കാനായി ലോറിയിൽ തന്നെ തൊഴിലാളികൾ എത്തും. പോലീസ് പരിശോധിക്കാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിലാണ് മണൽ ലോറി ഒളിപ്പിക്കുന്നത്. അവിടെ നിന്നാണ് ടിപ്പർ ലോറികളിൽ ആവശ്യക്കാർക്ക് മണൽ എത്തിക്കുന്നത്. 5 ടൺ മണൽ വിൽപന നടത്തിയാൽ 5000 രൂപ വരെ ലാഭം ലഭിക്കും.

ചെക്പോസ്റ്റ് കടന്നെത്തുന്ന വാഹനങ്ങൾ പിന്നീട് പോലീസ് പരിശോധിക്കില്ലെന്നതും ഏജന്റമാർക്ക് സൗകര്യമാകുന്നു. മംഗളൂരുവിലെ മണൽ‌ മാഫിയ പറയുന്ന ദിവസങ്ങളിലാണ് മണൽ അതിർത്തി കടക്കുന്നത്. മണൽ വാഹനം ആണെന്നതിന് യാതൊരു തെളിവും നൽകാതെ ചരക്ക് വാഹനങ്ങൾ പോലെയാണ് മണൽ‌ വാഹനങ്ങൾ പായുന്നത്. ജില്ലയിൽ ഇ മണൽ ലഭ്യത കുറച്ച് മണൽ മാഫിയ സംഘങ്ങളെ അധികൃതർ സഹായിക്കുന്നതായും ആക്ഷേപമുണ്ട്.

തൃക്കരിപ്പൂർ മേഖലയിൽ കരയിലും കായലിലും അനധികൃത മണലൂറ്റ് വ്യാപകമാണ്. തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തുകളുടെ തീരമേഖലയിലാണ് മണലെടുപ്പ് രൂക്ഷം. കവ്വായി കായലിനോടു ചേർന്ന് മാച്ചിക്കാട്, കൊക്കാൽക്കടവ് തുടങ്ങിയ ഭാഗങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണലെടുക്കുന്നത്. ഈ പ്രദേശങ്ങളിൽ വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

മണലൂറ്റിയ പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. മാവിലാക്കടപ്പുറത്താണ് കായൽ മണലൂറ്റ് ശക്തമായത്. ദിനവും അനേകം വഞ്ചികൾ കായലിൽ മണലൂറ്റാനുണ്ട്. അനധികൃത മണലൂറ്റ് യന്ത്ര സഹായത്തോടു കൂടിയാണെന്നത് മത്സ്യ സമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്.

മാത്രമല്ല, കരയിടിച്ചിൽ മൂലം കയലോരത്തെ വീടുകൾ ഭീഷണിയിലാണ്. ഏതാനും ദിവസം മുമ്പ്  കായൽ കരകവിഞ്ഞ് വീടുകൾ വെള്ളത്തിലായത് മാവിലാക്കടപ്പുറത്താണ്. മണലെടുപ്പ് തടയാൻ രംഗത്തിറങ്ങുന്ന നാട്ടുകാരെ നേരിടാൻ മണൽ മാഫിയ പരസ്യമായി മുന്നോട്ടു വരുന്നത് കായൽ തീരം സംഘർഷത്തിനുമിടയാക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നും വ​രു​തി​യി​ൽ നി​ർ​ത്താ​നു​മു​ള്ള ബി.​ജെ.​പി ത​ന്ത്ര​മാ​ണ് ക​ണ്ട​തെന്ന് പ്ര​തി​പ​ക്ഷം

0
ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ ര​ണ്ട് വി​വാ​ദ ന​ട​പ​ടി​ക​ൾ...

ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മറ്റൊരാൾക്കൊപ്പം കറങ്ങുന്ന ഭാര്യ

0
ലഖ്നൗ : കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന...