കാപ്പനും കുഴല്‍ നാടനും ഇംഗ്ലീഷില്‍ – എകെഎം അഷറഫ് കന്നഡയില്‍ ; സത്യപ്രതിജ്ഞയില്‍ വേറിട്ട മുഖങ്ങള്‍

For full experience, Download our mobile application:
Get it on Google Play

​​​​​തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയില്‍ മൂന്ന് സാമാജികര്‍ സത്യപ്രതിജ്ഞയിലും വ്യത്യസ്‌തത പുലര്‍ത്തി. മഞ്ചേശ്വരം എം എല്‍ എ, എ കെ എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്‌തത് കന്നഡയിലാണ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ തോല്‍പ്പിച്ചാണ് അഷ്‌റഫ് സഭയിലെത്തിയത്. അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരത്ത് അധികവും കന്നട സംസാരിക്കുന്നവരും അറിയുന്നവരുമാണ്.

മുവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടനും പാലാ എം എല്‍ എ മാണി സി കാപ്പനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുക്കുന്നത്. സഭയിലെ 53 അംഗങ്ങള്‍ പുതുമുഖങ്ങളാണ്.

വടകരയില്‍ നിന്ന് വിജയിച്ചെത്തിയ കെ കെ രമ സാരിയില്‍ ടി പി ചന്ദ്രശേഖരന്റെ ചിത്രം ആലേഖനം ചെയ്‌താണ് സഭയിലെത്തിയത് . പതിനാലാം നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്‌ക്ക് പ്രതിപക്ഷ ബെഞ്ചിലെ രണ്ടാംനിരയിലാണ് സ്ഥാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...