കോവിഡ് ബാധിച്ചു മരണമടഞ്ഞ സ്ത്രീയുടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടെന്ന പരാതി ; അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മെഡിക്കല്‍ കോളേജാശുപത്രിയില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞ സ്ത്രീയുടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടെന്ന പരാതിയില്‍ അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ സിഐ വിനോദ് കുമാര്‍, എസ്‌ഐ ഹാഷിം എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

സംഭവ ദിവസം ജോലിയിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ജീവനക്കാര്‍ ഉപയോഗിച്ച മുറികളില്‍ പരിശോധന നടത്തും. കൂടാതെ ഐസിയുവും അന്വേഷണ സംഘം പരിശോധിക്കും. സെക്യൂരിറ്റി ജീവനക്കാരെയും ചോദ്യം ചെയ്യും.

ഹരിപ്പാട് മുട്ടം ശ്രീകൈലാസം വത്സലകുമാരി(59)യാണ് കോവിഡ് ബാധിച്ച്‌ കഴിഞ്ഞ 12 ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വത്സലകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ താലിമാലയും വളയും കമ്മലും ഉള്‍പ്പെടെ ഏഴുപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഇത് ബന്ധുക്കളെ തിരിച്ചേല്‍പ്പിച്ചിരുന്നില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാലിന് പരാതി നല്‍കിയത്. ജീവനക്കാരോട് വിവരങ്ങള്‍ തിരക്കിയെങ്കിലും ആഭരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചില്ല. പിന്നീടാണ് സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും അമ്പലപ്പുഴ പോലീസിനും പരാതി നല്‍കിയത്. ജീവനക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...