Friday, March 21, 2025 10:43 pm

ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് 5000 രൂപ വീതം ബാങ്കിൽ എത്തിച്ചു : മന്ത്രി ഡോ. ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് ഈ സാമ്പത്തികവർഷം 8,95,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 179 ഏജൻ്റുമാർക്ക് അയ്യായിരം രൂപ വീതമാണ് അക്കൗണ്ടിലെത്തിച്ചത് – മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻ്റുമാർക്കുള്ള ധനസഹായത്തിന് ലഭിച്ച അപേക്ഷകരിൽ നിന്നാണ് 179 പേരെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ധനസഹായത്തിന് തിരഞ്ഞെടുത്തത്. അർഹരായ മുഴുവൻ അപേക്ഷകർക്കും ലോട്ടറി ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സാമ്പത്തിക പരിമിതികൾക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവത്കൃത ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന എൽഡിഎഫ് സർക്കാരിൻ്റെ കരുതലാണ് ഈ ലോട്ടറി ധനസഹായമെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളായി മുടങ്ങിക്കിടന്ന ലോട്ടറി ധനസഹായ പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പുന:സ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500 രൂപ നൽകിയിരുന്നത് ഒറ്റയടിയ്ക്ക് 5000 രൂപ ഒറ്റ ഗഡുവായാണ് നൽകുന്നത് – മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസ് ജീപ്പ് ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് അപകടം

0
കൊച്ചി: പോലീസ് ജീപ്പ് ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് അപകടം. ബസ് സ്റ്റോപ്പിൽ...

സ്വകാര്യ സ്കൂളിൽ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറിയ തയ്യൽക്കാരനെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ സ്കൂളിൽ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ആറുമാസ...

വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ ലോക ജലദിനാചരണം നടത്തി

0
  പെരിങ്ങര : കടുത്ത വേനലിൽ ജലത്തിന്റെ ദൗർലഭ്യത ഓർമ്മപ്പെടുത്തി ലോകജല ദിനാചരണം...