ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് 5000 രൂപ വീതം ബാങ്കിൽ എത്തിച്ചു : മന്ത്രി ഡോ. ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് ഈ സാമ്പത്തികവർഷം 8,95,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 179 ഏജൻ്റുമാർക്ക് അയ്യായിരം രൂപ വീതമാണ് അക്കൗണ്ടിലെത്തിച്ചത് – മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻ്റുമാർക്കുള്ള ധനസഹായത്തിന് ലഭിച്ച അപേക്ഷകരിൽ നിന്നാണ് 179 പേരെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ധനസഹായത്തിന് തിരഞ്ഞെടുത്തത്. അർഹരായ മുഴുവൻ അപേക്ഷകർക്കും ലോട്ടറി ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സാമ്പത്തിക പരിമിതികൾക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവത്കൃത ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന എൽഡിഎഫ് സർക്കാരിൻ്റെ കരുതലാണ് ഈ ലോട്ടറി ധനസഹായമെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളായി മുടങ്ങിക്കിടന്ന ലോട്ടറി ധനസഹായ പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പുന:സ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500 രൂപ നൽകിയിരുന്നത് ഒറ്റയടിയ്ക്ക് 5000 രൂപ ഒറ്റ ഗഡുവായാണ് നൽകുന്നത് – മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...