ത​ല്‍​ക്കാ​ലം യു​ഡി​എ​ഫ് വി​ടി​ല്ല – ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും : ആ​ര്‍​എ​സ്പി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : യു​ഡി​എ​ഫി​ല്‍ ത​ല്‍​ക്കാ​ലം നി​ല്‍​ക്കാ​ന്‍ ആ​ര്‍​എ​സ്പി. കോ​ണ്‍​ഗ്ര​സു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന ഉ​ഭ​യ​ക​ക​ക്ഷി ച​ര്‍​ച്ച​യി​ല്‍ ആ​ര്‍​എ​സ്പി പ​ങ്കെ​ടു​ക്കും. പാ​ര്‍​ട്ടി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍​ക്കു ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യാ​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കു​ന്ന യു​ഡി​എ​ഫി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് ആ​ര്‍​എ​സ്പി സം​സ്ഥാ​ന സ​മി​തി​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. പാ​ര്‍​ട്ടി, യു​ഡി​എ​ഫ് വി​ടു​മോ എ​ന്ന ആ​കാം​ക്ഷ​യ്ക്കു യാ​തൊ​രു അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ആ​ര്‍​എ​സ്പി യു​ഡി​എ​ഫി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യ​വും പ​രാ​ജ​യ​വു​മു​ണ്ടാ​കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ല്‍ മു​ന്ന​ണി​യോ​ടു വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്കു ക​ഴി​യി​ല്ല. ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യി​ലും യു​ഡി​എ​ഫ് യോ​ഗ​ത്തി​ലും പാ​ര്‍​ട്ടി പ​ങ്കെ​ടു​ക്കു​മെ​ന്നും അ​സീ​സ് പ​റ​ഞ്ഞു.

പ്ര​ശ്ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി മു​ന്ന​ണി​ക്കു ന​ല്‍​കി​യ ക​ത്ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഗൗ​ര​വ​ത്തി​ലാ​ണ് ക​ണ്ട​തെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യി​ല്‍ പാ​ര്‍​ട്ടി പ​ങ്കെ​ടു​ക്കു​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു. ഉ​ഭ​യ​ക​ക​ക്ഷി​യി​ലെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....