തിരുവനന്തപുരം : സിപിഎം – ബിജെപി ധാരണയെക്കുറിച്ച് ആര്‍എസ്‌എസ് സൈദ്ധാന്തികനും സംഘടനാ മുഖപത്രമായ ‘ഓര്‍ഗനൈസറി’ന്റെ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്‍ഡിഎഫിന് ലഭിക്കുന്ന പിന്തുണ എതിരാളികളെ ആശങ്കയിലാക്കുകയാണെന്നും കൃത്രിമമായി വാര്‍ത്തകള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച് ചര്‍ച്ചകള്‍ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസും ബിജെപിയും നേമത്ത് പരസ്പരം സഹകരിച്ചു എന്നും കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി കുറേ നാളുകളായി കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ചെങ്ങന്നൂരില്‍ ബിജെപി തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായില്ല ഡീലിന്റെ ഭാഗമായിട്ടാണെന്നായിരുന്നു ബാലശങ്കര്‍ ഒരു വാര്‍ത്താ മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയും കൂട്ടുകെട്ടുമുണ്ട്. നേമത്ത് ചോര്‍ന്നു പോയ വോട്ട് യുഡിഎഫ് തിരിച്ച് പിടിക്കണം. വോട്ട് തിരിച്ചു പിടിച്ചാലേ എല്‍ഡിഎഫിന്റെ ഏഴയലത്ത് എത്താന്‍ സാധിക്കുകയുള്ളൂ. ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തെ വില്പനച്ചരക്കാക്കി. ബിജെപിക്ക് വാങ്ങാവുന്ന വില്പനച്ചരക്കായി കോണ്‍ഗ്രസ് സ്വയം ചുരുങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ സിഎഎ വിരുദ്ധ നിലപാട് എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയിട്ടില്ല. കോണ്‍ഗ്രസ് വര്‍ഗീയ രൂപങ്ങള്‍ സ്വീകരിക്കുന്നു. വര്‍ഗീയ ചിഹ്നങ്ങളുമായി സമരസപ്പെടാന്‍ ശ്രമിക്കുന്നു. നേമത്ത് പുതിയ ശക്തനെ ഇറക്കിയത് പോരാട്ടത്തിനോ ഒത്തുകളിക്കോ എന്ന് കാണാനിരിക്കുന്നതേയുള്ളൂ. അവിടെ താമര വിരിയാന്‍ അവസരം നല്‍കിയത് സ്വന്തം വോട്ട് ബിജെപിക്ക് നല്‍കിയ കോണ്‍ഗ്രസാണ്. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം എല്‍ഡിഎഫിന് തെരഞ്ഞെടുപ്പ് കാലത്തെ കണ്‍കെട്ട് വിദ്യയല്ല. മതനിരപേക്ഷ കേരളത്തെ തകര്‍ക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.