രാജിവെച്ച കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ എന്‍.സി.പിയില്‍ ; ഇടതുമുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജിവെച്ച കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ എന്‍.സി.പിയുടെ ഭാഗമായി ഇടതുമുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഇടതുമുന്നണിയില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്ന് പി..സി. ചാക്കോ പറഞ്ഞു. ഡല്‍ഹിയിലെ സി.പി.എം ഓഫീസിലെത്തിയ പി.സി. ചാക്കോ സി.പി.എം ജനറല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടു.

ഔദ്യോഗികമായി എന്‍.സി.പിയില്‍ അംഗമാവുകയാണ് താനെന്ന് പി.സി.ചാക്കോ പറഞ്ഞു. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ്​ തീരുമാനമെടുക്കുന്നത്.എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്​ മാത്രമെ ഉള്ളു, കോണ്‍ഗ്രസില്ലെന്നും ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച്‌ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.1980 ല്‍ പിറവത്തു നിന്നാണ് പി.സി ചാക്കോ ആദ്യമായി മത്സരിക്കുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ​ തുടങ്ങിയ പദവികളിലിരുന്നിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...