റാന്നി : റാന്നിയില്‍ ആര്‍എസ്‌എസ്സിലും ബിജെപിയിലും കൂട്ടരാജി. റാന്നി പഞ്ചായത്തിലെ തോട്ടമണ്‍ പ്രദേശത്തു നിന്നും ആര്‍എസ്‌എസ് മുന്‍ മുഖ്യ ശിക്ഷകനടക്കം പതിമൂന്ന് പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും രാജിവെച്ച് സി.പി.ഐ (എം)നൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. റാന്നിയിലെ പാര്‍ട്ടി ഏരിയ കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രവര്‍ത്തകരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. റാന്നി എംഎല്‍എ രാജു എബ്രഹാമും റാന്നി സിപിഐ(എം) ഏരിയ സെക്രട്ടറി പി.ആര്‍ പ്രസാദും ഒപ്പമുണ്ടായിരുന്നു.
റാന്നിയില്‍ ആര്‍എസ്‌എസ് മുന്‍ മുഖ്യ ശിക്ഷകനടക്കം 13 പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സിപിഎമ്മില്‍ ചേര്‍ന്നു
RECENT NEWS
Advertisment