ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ ആർ.എസ്.എസിനെതിരെ ഉപരോധമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ യു.എസ്. കമ്മിഷൻ (യു.എസ്.സി.ഐ.ആർ.എഫ്) വീണ്ടും രംഗത്ത്. ഇന്ത്യയിൽ മതസ്വാതന്ത്ര്യം വഷളാകുകയാണെന്നും ആർ.എസ്.എസിനെതിരെ യു.എസ് ഉപരോധം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് വീണ്ടും പ്രസ്താവനയിറക്കിയത്. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലെ പരിപാടിക്ക് മുന്നോടിയായാണ് കമ്മിഷന്റെ ഈ പ്രസ്താവന. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും തുടരുകയാണ്.

അതിനാൽ മോഹൻ ഭാഗവതിന് നൽകിയ വിസ റദ്ദാക്കുന്നതടക്കം, ആർ.എസ്.എസ്. നേതാക്കൾക്കും ഇന്ത്യൻ ഉദ്യോഗസ്ഥർക്കുമെതിരേ കടുത്ത നടപടികൾ സ്വീകരിക്കാൻ യു.എസ് ഭരണകൂടം തയ്യാറാകണമെന്നും കമ്മിഷൻ അറിയിച്ചു. യു.എസിൽ ആർ.എസ്.എസ് മേധാവിയുടെ യോഗങ്ങൾ തടയാൻ യു.എസ്.സി.ഐ.ആർ.എഫ് ആവശ്യപ്പെട്ടതിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ രംഗത്തു വന്നിരുന്നു. ഈ മനുഷ്യാവകാശ സംഘടന ‘പക്ഷപാതപരവും’ വിശ്വാസ്യതയില്ലാത്തതുമാണെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. ഈ കമ്മിഷൻ ഇന്ത്യയെക്കുറിച്ച് ആവർത്തിച്ച് തെറ്റായതും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും അത്തരം പ്രസ്താവനകൾ അവഗണിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

‘ഇതൊരു പക്ഷപാതപരമായ സ്ഥാപനമാണെന്ന് നമ്മൾ എല്ലാവർക്കും അറിയാം. വർഷങ്ങളായി ഇത് ഇന്ത്യയെക്കുറിച്ച് തെറ്റായതും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തിവരുന്നു. അത്തരം സ്ഥാപനങ്ങൾക്ക് അവരുടേതായ അജണ്ടകളുണ്ടെന്നും വിശ്വാസ്യതയില്ലെന്നും പറഞ്ഞ് നമ്മൾ അവരെ അവഗണിക്കണം,’ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...