തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ ആര്‍.എസ്.എസ് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍. പോലീസ് സംഘ്പരിവാര്‍ അനുകൂല സമീപനമെടുക്കുന്നതിന് പിന്നില്‍ ആര്‍.എസ്.എസിന്റെ സ്വാധീനമാണ്.
ഡി.ജി.പി ലോക്നാഥ് ബഹ്റയാണ് സര്‍ക്കാറും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരനെന്നും ഹസ്സന്‍ ആരോപിച്ചു. കെ. മുരളീധരന് മന്ത്രിയാകുന്നതിന് അയോഗ്യതയില്ലെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ അദ്ദേഹം മന്ത്രിയാകുമെന്നും ഹസന്‍ വ്യക്തമാക്കി.