Sunday, February 16, 2025 3:37 am

നിധി കമ്പിനികളും തകരുന്നു ; നിക്ഷേപ തട്ടിപ്പ് നടത്തിയ എച്ച്‌.ഡി.ബി നിധി ലിമിറ്റഡ് ഉടമയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെര്‍പ്പുളശ്ശേരി : നിക്ഷേപകരില്‍നിന്ന്​ ലക്ഷങ്ങള്‍ സമാഹരിച്ച ശേഷം അടച്ചുപൂട്ടിയ സംഘ്​പരിവാര്‍ നേതൃത്വത്തിലുള്ള ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദുസ്ഥാന്‍ ഡെവലപ്​മെന്റ് ബെനിഫിറ്റ്​സ്​ (എച്ച്‌.ഡി.ബി) നിധി ലിമിറ്റഡിന്റെ പ്രമോട്ടറും പ്രധാന നടത്തിപ്പുകാരനുമായ സുരേഷ് കൃഷ്ണയെ (45) അറസ്​റ്റ്​ ചെയ്തു. ആര്‍.എസ്​.എസ്​ മുന്‍ ചുമതലക്കാരനാണ് ഇയാള്‍. മറ്റ്​  ഡയറക്ടര്‍മാരുടെയും നിക്ഷേപകരുടെയുമായി മൂന്ന് പരാതികള്‍ സുരേഷ് കൃഷ്ണക്കെതിരെ ലഭിച്ചതിനെ തുടര്‍ന്ന്​ വഞ്ചനക്കുറ്റത്തിന്​ കേസെടുത്തിരുന്നു. ബി​.ജെ.പി-ആര്‍.എസ്​.എസ്​ പ്രവര്‍ത്തകരാണ്​ പരാതി നല്‍കിയവര്‍.

ഒളിവില്‍പോയ സുരേഷിനെ ചൊവ്വാഴ്​ച ചിറ്റൂരില്‍വെച്ചാണ്​ അറസ്​റ്റ്​ ചെയ്​തത്​. സംഘ്​പരിവാര്‍ സംഘടനകളിലെ പ്രാദേശിക നേതാക്കളാണ്​ എച്ച്‌.ഡി.ബി നിധി ലിമിറ്റഡിന്റെ നടത്തിപ്പുകാര്‍. ഹിന്ദുബാങ്ക് എന്ന് പ്രചരിപ്പിച്ചാണ് നിക്ഷേപം ക്ഷണിച്ചിരുന്നത്​. ഒരു കോടിയലധികം രൂപ സമാഹരിച്ചിരുന്നു. ആര്‍.എസ്​.എസ്​, ബി.ജെ.പി പ്രവര്‍ത്തകരില്‍നിന്നും അനുഭാവികളില്‍നിന്നുമാണ്​ ഓഹരിയും നിക്ഷേപവും സ്വീകരിച്ചത്​.

കീഴൂര്‍ റോഡ്​ പത്തായപ്പുര പ്രദീപും ഭാര്യ അമൃതയുടേയും പേരില്‍ ഓരോ ലക്ഷം രൂപ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. ഈ  തുകക്ക്​​ ആനുകൂല്യം നല്‍കിയില്ലെന്നാണ്​ പ്രദീപി​ന്റെ പരാതി. സേവാഭാരതി പഞ്ചായത്ത്​ ഭാരവാഹിയും ഹരീഷ്​ എന്ന മ​റ്റൊരാളും പരാതി നല്‍കിയിരുന്നു. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് കോടതിയില്‍ ഹാജരാക്കിയ സുരേഷ്​ കൃഷ്​ണയെ 15 ദിവസത്തേക്ക്​ റിമാന്‍ഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാലങ്കര അയിരൂര്‍ റോഡിൽ ഗതാഗത നിരോധനം

0
പത്തനംതിട്ട : വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ്...

പോഷ് നിയമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയല്‍ വാരം കനല്‍...

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിൽ വികസന സെമിനാര്‍ സംഘടിപ്പിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ വികസന സെമിനാര്‍ പ്രസിഡന്റ് ജെ. ഇന്ദിരാദേവി...

ജില്ലയുടെ വികസനത്തിന് 72 കോടി രൂപയുടെ വാര്‍ഷിക പദ്ധതി

0
പത്തനംതിട്ട : ജില്ലയുടെ വികസനത്തിന് 72 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍...