Wednesday, May 15, 2024 7:57 am

സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കുന്നു ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓണത്തിനു മുമ്പ് തന്നെ അന്‍പത് ശതമാനം ഇരിപ്പടത്തോടെ പ്രദര്‍ശനം നടത്താന്‍ തിയറ്ററുകള്‍ക്ക് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. ലോക്ക് ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍  ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍  ധാരണയിലെത്തിയിട്ടുണ്ട് എന്നാണ് സൂചന. ക്രമീകരണങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച്‌ അന്തിമ തീരുമാനമായാല്‍ പ്രഖ്യാപനം ഉടനുണ്ടാകും എന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ.

കോവിഡിനെതിരേ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുള്ള പ്രേക്ഷകരെയാണ് തിയറ്ററിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവരോടൊപ്പം വരാന്‍ അനുമതിയുണ്ടാകും. ലോക്ക് ടൗണിന്  ശേഷം ജനുവരിയില്‍ 50 ശതമാനം സീറ്റിംഗ് മാത്രമായി തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു എങ്കിലും കോവിഡ് രൂക്ഷമായതോടെ ഏപ്രിലില്‍ വീണ്ടും തിയറ്ററുകള്‍ അടച്ചിടുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം ; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും...

0
കണ്ണൂര്‍: പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍...

വേനൽച്ചൂട് തിരിച്ചടിയായി ; സംസ്ഥാനത്തെ കര്‍ഷകര്‍ വൻ പ്രതിസന്ധിയിൽ, നഷ്ടം 500 കോടിയിലധികം

0
തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ ശക്തമായ ചൂടിലും വരള്‍ച്ചയിലും 46,590 ഹെക്ടര്‍...

ഗാസയിലെ റഫയിൽ ഇന്ത്യാക്കാരന്റെ മരണം : ഇസ്രയേലിന്റെ വാദം തള്ളി ഐക്യരാഷ്ട്ര സഭ

0
ന്യൂ ഡല്‍ഹി : ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ...

രാ​ജ​സ്ഥാ​നി​ലെ ഖ​നി​യി​ൽ ലി​ഫ്റ്റ് ത​ക​രാ​റി​ൽ ; വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പ​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നതായി റിപ്പോർട്ടുകൾ

0
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ചെ​മ്പ് ഖ​നി​യി​ലെ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് മു​തി​ർ​ന്ന വി​ജി​ല​ൻ​സ്...