അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം ; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്ക് സസ്‌പെന്‍ഷന്‍. അംഗന്‍വാടി അധ്യാപിക വി രജിത, ഹെല്‍പ്പര്‍ വി ഷീബ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്നും പൊള്ളലേറ്റിട്ടിട്ടും മേലധികാരികളെ അറിയിക്കാത്തത് പിഴവാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അംഗന്‍വാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഈ മാസം ഏഴാം തിയതിയാണ് സംഭവം. മകന്റെ കീഴ്ത്താടിയില്‍ തൊലി പോകുന്നുണ്ടെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ അംഗന്‍വാടി ജീവനക്കാര്‍ വിളിച്ചു പറയുകയായിരുന്നു. കുട്ടിയുടെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. കുട്ടിക്ക് പാല്‍ കൊടുത്തതാണെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. തിളച്ച പാല്‍ കൊടുത്ത ശേഷം തുണി കൊണ്ട് തുടച്ചു. തുടച്ചപ്പോള്‍ തൊലി മുഴുവന്‍ ഇളകി വന്നു. ആശുപത്രിയില്‍ കൊണ്ടുപോകാനും തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്‌: പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയൽ...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി

0
കലഞ്ഞൂര്‍ : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകര്‍ക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍...

മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ ചുമട്ടുതൊഴിലാളി മരിച്ചു

0
മലപ്പുറം: മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...