കലഞ്ഞൂര്‍ : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകര്‍ക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ കലഞ്ഞൂരില്‍ മാർച്ചും ധർണ്ണയും നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ കൂടൽ വില്ലേജ് സെക്രട്ടറി സുജ അനിൽ അധ്യക്ഷത വഹിച്ചു. കൊടുമൺ ഏരിയ സെക്രട്ടറി ടി.വി പുഷ്പവല്ലി സ്വാഗതം ആശംസിച്ചു. സി.ഐ.എം ഏരിയ സെക്രട്ടറി അഡ്വ.ആര്‍.ബി രാജീവ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബി റോയ് . ….
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി ജയകുമാർ, ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരായ വി ഉന്മേഷ്, എസ്.രഘു, എന്‍.ആര്‍.ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സൗദരാജൻ, കെ.എസ്.കെ.റ്റി.യു സംസ്ഥാന കമ്മിറ്റി അംഗം ഷീലാ വിജയ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി ബിജു, ലൈല, ബിജു പാലവിള, രേഖ ബിനു, മഹിള അസോസിയേഷൻ കലഞ്ഞൂർ വില്ലേജ് സെക്രട്ടറി തുളസി രാജൻ എന്നിവർ സംസാരിച്ചു.






























