പോലീസില്‍ ആര്‍.എസ്.എസുകാര്‍ ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്ന് കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : പോലീസില്‍ ആര്‍.എസ്.എസുകാര്‍ ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോലീസില്‍ മാത്രമല്ല ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എല്ലായിടത്തും ഉണ്ട്. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ആര്‍.എസ്.എസ് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. ആഭ്യന്തരമന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ എന്തോ പുതിയ കാര്യം പോലെയാണ് ആര്‍.എസ്‌എസിനെ കുറിച്ച്‌ പറയുന്നത്. ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെയല്ലെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

പോലീസിലെ നിര്‍ണായക ചുമതലകള്‍ കൈയാളാന്‍ ആര്‍.എസ്.എസ് – യു.ഡി.എഫ് അനുഭാവികള്‍ ശ്രമിക്കുന്നുവെന്നാണ് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്. സി.പി.എം അനുകൂലികളായ പോലീസുകാര്‍ക്ക് റൈറ്റര്‍ പോലുള്ള തസ്തികകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ല. പേഴ്‌സണല്‍ സ്റ്റാഫിലേക്കാണ് അവരുടെ നോട്ടം. ഇടത് അനുകൂല പോലീസുകാര്‍ ജോലിഭാരം കുറവുള്ള തസ്തികള്‍ തേടി പോകുകയാണ്. ഗണ്‍മാന്‍ ആകാനും സ്പെഷ്യല്‍ ബ്രാഞ്ചില്‍ കയറാനും തിരക്ക് കൂട്ടുന്നു. അവര്‍ പോകുമ്പോള്‍ ആ ഒഴിവില്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കയറി കൂടുകയാണെന്നും കോടിയേരി പറഞ്ഞു. നേരത്തെ കേരള പോലീസിനെ കുറിച്ച്‌ സി.പി.ഐ നേതാവ് ആനി രാജയും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. കേരള പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങുണ്ടെന്നായിരുന്നു ആനി രാജയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...