ആർഎസ്എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നു ; എം എ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം എ ബേബി. ആർഎസ്എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യൻ വീടുകളിൽ ആർഎസ്എസുകാർ സന്ദർശനം നടത്തുകയാണല്ലോ. അതുപോലെ വിഷുവിന്റെ അന്ന് ആർഎസ്എസുകാരുടെ വീടുകളിൽ സദ്യയുണ്ണാൻ ക്രിസ്ത്യാനികളെ ക്ഷണിച്ചിട്ടുമുണ്ട്. ദുഃഖവെള്ളിയാഴ്ച മലയാറ്റൂരിൽ മലകയറാൻ ആർഎസ്എസ് നേതാവ് എഎൻ രാധാകൃഷ്ണൻ പോയിരുന്നു. മുന്നൂറ് മീറ്റർ നടന്നു തിരിച്ചും പോയി. ഭൂരിപക്ഷമതത്തിന്റെ പേരിൽ അക്രമാസക്തമായ വർഗ്ഗീയ രാഷ്ട്രീയം ഒരുമറവും കൂടാതെ കൈകാര്യം ചെയ്യുന്ന ഒരു തീവ്രവാദസംഘടനയാണ് ആർഎസ്എസ് എന്ന് ആർക്കാണ് അറിയാത്തതെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക് നേരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ വിവേചനങ്ങളുടെയും പിന്നിലെ ഈ ശക്തി, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന എല്ലാ വർഗീയാക്രമണങ്ങളുടെയും പിന്നിലെ ഈ ശക്തി, ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളുടെ മുന്നിലേക്ക് വെളുക്കെ ചിരിച്ചു കൊണ്ട് വരുമ്പോൾ കുറേപ്പേർ ആ തട്ടിപ്പിൽ വീഴും എന്ന് ആർഎസ്എസുകാർ കരുതുന്നത് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കലാണ്. മോദി നല്ല നേതാവ്, എന്നൊക്കെ പറയുന്ന അപൂർവ്വം മെത്രാന്മാർ ഉണ്ട്. അവർ എന്തുപേടിച്ചാണ് ഇത് പറയുന്നത് എന്നത് എല്ലാവർക്കും അറിയാം. ഇവർ പറയുന്നപോലെ ക്രിസ്ത്യാനികളുടെ വോട്ട് കിട്ടും എന്ന് ആർഎസ്എസുകാർ കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആയതുകൊണ്ടാണ്. കേരളത്തിലെ എല്ലാ മതവിശ്വാസികളും, ആർഎസ്എസുകാരെ ഒരിക്കലും സഹകരിക്കാൻപറ്റാത്തവരായി കണക്കാക്കും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...