കരുനാഗപ്പള്ളി : ചാരായം വാറ്റൂന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ക്ലാപ്പന ആലുംപീടിക പെട്രോള്‍ പമ്പിന് സമീപം ഒഴിഞ്ഞു കിടന്ന ഷെഡില്‍ ചാരായം വാറ്റുന്നതിനിടയിലാണ് അറസ്റ്റിലായത്. ആര്‍.എസ്.എസ് വള്ളിക്കാവ് ശാഖാ മുഖ്യശിക്ഷകനായ ക്ലാപ്പന വള്ളിക്കാവ് സ്വദേശി അരുണ്‍ നിവാസില്‍ അരുണ്‍ ഘോഷിനെയാണ് ഓച്ചിറ പോലീസ് സംഘം പിടികൂടിയത്. ക്ലാപ്പനയില്‍ ആരംഭിച്ച സേവാഭാരതി ഓഫീസ് കേന്ദ്രത്തിന്റെ മറവിലും രാത്രി കാലങ്ങളില്‍ ചാരായം വാറ്റ് നടക്കുന്നതായി നാട്ടുകാര്‍ എക്സൈസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചാരായം വാറ്റൂന്നതിനിടയില്‍ ആര്‍.എസ്.എസ് മുഖ്യശിക്ഷക് അറസ്റ്റില്‍
RECENT NEWS
Advertisment