കണ്ണൂര്‍ : കണ്ണൂർ മാടായി പഞ്ചായത്ത് മൈതാനത്ത് ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകിയതിൽ വിവാദം. മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് ആർഎസ്എസ് പരിപാടിക്ക് അനുമതി കൊടുത്തത് അവിശുദ്ധ കൂട്ടുകെട്ടിന് തെളിവെന്നാണ് സിപിഎം ആരോപണം. നിരോധിത സംഘടനയല്ലാത്ത ആർഎസ്എസിന് ഗ്രൗണ്ട് വിട്ടുനൽകിയതിൽ തെറ്റെന്തെന്നാണ് പ്രസിഡന്‍റിന്‍റെ ചോദ്യം. മാടായിയിലെ പഞ്ചായത്ത് ഗ്രൗണ്ടിലായിരുന്നു ആർഎസ്എസിന്‍റെ പഥസഞ്ചലനം. പഞ്ചായത്ത് സെക്രട്ടറിക്ക് ആർഎസ്എസ് നൽകിയ അപേക്ഷ അംഗീകരിച്ച് അനുമതി നൽകി.
ലീഗ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ സിപിഎം പ്രതിഷേധവുമായെത്തി. മറ്റെല്ലായിടത്തും അനുമതി നൽകിയില്ലെന്നും മാടായിയിൽ മാത്രം പഞ്ചായത്ത് ഗ്രൗണ്ട് വിട്ടുകൊടുത്തെന്നും ആക്ഷേപം. പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ചും ബഹളവും. ലീഗ് അംഗം സമദിന് മർദനമേറ്റെന്ന് പരാതിയും ഉയര്‍ന്നു. പയ്യന്നൂരിൽ സിപിഎം ഭരിക്കുന്ന നഗരസഭയിൽ സർക്കാർ സ്കൂൾ ഗ്രൗണ്ട് പഥസഞ്ചലനത്തിന് വിട്ടുകൊടുത്തു. മാടായിയിൽ മാത്രം പ്രശ്നം കാണുന്നതിൽ ലക്ഷ്യം വേറെയെന്നാണ് പ്രസിഡന്‍റിന്‍റെ മറുപടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.