മുംബൈ : ആര്‍.എസ്.എസിനെ താലിബാനോട് ഉപമിച്ചതിന് ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിന് താനെ കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ട് ക്കേസിലാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്-ജോയിന്‍റ് സിവില്‍ ജഡ്ജ് അക്തറിനോട് നവംബര്‍ 12 ന് കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടു.
ജാവേദ് അകതറില്‍ നിന്ന് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിവേക് ചാമ്പനീകറാണ് പരാതി നല്‍കിയത്. ആര്‍.എസ്.എസിനെതിരെ ജാവേദ് അക്തര്‍ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയെന്ന് വാദിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിത്യ മിശ്ര വാദിച്ചു.
അടുത്തിടെ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജാവേദ് അക്തര്‍ ആര്‍.എസ്.എസിനെ വിമര്‍ശിച്ചത്. ‘താലിബാന്‍റെ സമീപനം പ്രാകൃതമാണ്. അവരുടെ പ്രവൃത്തികള്‍ നിന്ദ്യമാണ്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്നുപറയുന്ന താലിബാനെപ്പോലെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന ചിലരുണ്ട്. താലിബാനെ പിന്തുണക്കുന്നവരുടെയും ആര്‍.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്രംഗ്ദളിനെയും പിന്തുണക്കുന്നവരുടെയും ചിന്താഗതി ഒന്നുതന്നെയാണ്’ ജാവേദ് അക്തര്‍ പറഞ്ഞു.