ആര്‍.എസ്​.എസിനെ താലിബാനോട്​ ഉപമിച്ചതിന്​ ബോളിവുഡ്​ ഗാനരചയിതാവും കവിയുമായ ജാവേദ്​ അക്തറിന്​ കാരണം കാണിക്കല്‍ നോട്ടീസ്​

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആര്‍.എസ്​.എസിനെ താലിബാനോട്​ ഉപമിച്ചതിന്​ ബോളിവുഡ്​ ഗാനരചയിതാവും കവിയുമായ ജാവേദ്​ അക്തറിന്​ താനെ കോടതി കാരണം കാണിക്കല്‍ നോട്ടീസ്​ അയച്ചു. ആര്‍.എസ്​.എസ്​ പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ട്  ക്കേസിലാണ്​ അഡീഷനല്‍ ചീഫ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​-ജോയിന്‍റ്​ സിവില്‍ ജഡ്​ജ്​ അക്​തറിനോട്​ നവംബര്‍ 12 ന്​ കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടു​.

ജാവേദ്​ അകതറില്‍ നിന്ന്​ കോടി രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകന്‍ വിവേക്​ ചാമ്പനീകറാണ്​ പരാതി നല്‍കിയത്​. ആര്‍.എസ്.എസിനെതിരെ ജാവേദ് അക്തര്‍ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയെന്ന്​ വാദിക്ക്​ വേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിത്യ മിശ്ര വാദിച്ചു.

അടുത്തിടെ ഒരു ചാനലിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ ജാവേദ്​ അക്തര്‍ ആര്‍.എസ്​.എസിനെ വിമര്‍ശിച്ചത്​. ‘താലിബാന്‍റെ സമീപനം പ്രാകൃതമാണ്. അവരുടെ പ്രവൃത്തികള്‍ നിന്ദ്യമാണ്. ഇസ്ലാമിക രാഷ്​ട്രം സ്ഥാപിക്കണമെന്നുപറയുന്ന താലിബാനെപ്പോലെ ഹിന്ദുരാഷ്​ട്രം സ്ഥാപിക്കണമെന്ന് പറയുന്ന ചിലരുണ്ട്. താലിബാനെ പിന്തുണക്കുന്നവരുടെയും ആര്‍.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്​രംഗ്​ദളിനെയും പിന്തുണക്കുന്നവരുടെയും ചിന്താഗതി ഒന്നുതന്നെയാണ്’ ജാവേദ്​ അക്തര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...