ആലപ്പുഴ : ആലപ്പുഴയില്‍ മാരകായുധങ്ങളുമായി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയിലായതായി പോലീസ്. മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി എത്തിയ രണ്ട് പേരാണ് പിടിയിലായതെന്നാണ് വിവരം. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയതെന്നും ഇവരില്‍ നിന്നും വടിവാളുകള്‍ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
സംശയാസ്പദമായ രീതിയില്‍ കണ്ട സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ജനങ്ങള്‍ സംഘടിച്ച് പിടികൂടി നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. സംസ്ഥാനത്തെ വീണ്ടും കലുഷിതമാക്കാനുള്ള ആര്‍എസ്‌എസ് ഗൂഢാലോചനയുടെ ഭാഗമാണ് വടിവാളുകള്‍ ഉള്‍പെടെയുള്ള മാരകായുധങ്ങളുമായി സംഘം എത്തിയതെന്നും സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജയരാജ് ആവശ്യപ്പെട്ടു.
2021 ഡിസംബര്‍ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രടറി കെ.എസ് ഷാനും പിറ്റേന്ന് 19-ാം തിയതി രാവിലെ രണ്‍ജിത്ത് ശ്രീനിവാസനും അക്രമികളുടെ വെട്ടേറ്റ് മരിച്ചിരുന്നു. ഷാന്‍ കേസില്‍ പ്രതികളെ വേഗം പിടികൂടിയെങ്കിലും രണ്‍ജിത്ത് കേസില്‍ പോലീസ് കുറേ പണിപ്പെട്ടു.