കൊല്ലം: ദേശീയപാതയില്‍ തോട്ടപ്പള്ളി പാലത്തിനുസമീപമുണ്ടായ വാഹനാപകടത്തില്‍ കൊല്ലം കോര്പ്പറേഷന് മുന്‍ കൗണ്‍സിലര്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് എ.എം.അന്‍സാരി (50)യാണ് മരിച്ചത്.
കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അന്‍സാരിയുടെ മകന് അന്‍വറാണ് കാറോടിച്ചിരുന്നത്.
സംഭവ സ്ഥലത്തുവെച്ചു തന്നെ അന്‍സാരി മരിച്ചു. പരിക്കേറ്റ അന്‍വറിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുള്ളവര്‍ക്കും പരിക്കില്ല. കൊല്ലം ഡിസിസി അംഗമാണ് അന്‍സാരി.